നിലത്തുവീണ കിടന്ന സാരിയുമെടുത്ത് റൂമിലേക്ക് ഒറ്റയോട്ടമായിരുന്നു- അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോഴിതാ സാരിയുമായി ബന്ധപ്പെട്ട മറക്കാനാകാത്തൊരു ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് അനു സിത്താര. വാക്കുകൾ,

സാരി ഉടുക്കാനും ഉടുത്തു കാണാനും എനിക്കൊരുപാട് ഇഷ്ടമാണ്. എന്റെ കയ്യിൽ അധികം സാരിയില്ല. സാരിയുടുക്കാറുള്ളത് വളരെ കുറവാണ്. എന്നാൽ കാണുന്നവരെല്ലാം അനു എപ്പോഴും സാരിയിലാണല്ലോ എന്ന് പറയാറുണ്ടെന്നാണ് അനു സിത്താര പറയുന്നത്. തന്നെ അങ്ങനെ കാണാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാകാം ആ തോന്നൽ വന്നത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തിൽ ചേരുന്നത്. യൂണിഫോം സാരിയാണ്. തൊഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാൻ എനിക്ക് അറിയില്ലായിരുന്നു. ആ ഞാൻ ആദ്യ ദിവസം സീനിയേഴ്‌സ് പഠിപ്പിച്ചു തന്നത് പോലെ സാരിയുടുത്ത് ക്ലാസിലേക്ക് പോകുന്നു. ക്ലാസ് കഴിഞ്ഞു. ഞാൻ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറയുന്നത്, അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി എന്ന്. നോക്കുമ്പോൾ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളത് കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു