ആ വലിയമാറ്റമാണ് വിവാഹത്തോടെ ഉണ്ടായത്, അനു ജോസഫിനോട് അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അനുശ്രീ. ബാലതാരമായി എത്തി സിനിമകളിലും സീരിയലുകളിലും നിറ സാന്നിധ്യമായ താരമാണ് അനുശ്രീ. പ്രകൃതി എന്നാണ് നടി അറിയപ്പെടുന്നത്. അടുത്തിടെയാണ് താരം വിവാഹിതയായത്. ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഇപ്പോഴും നടിയുടെ കല്യാണ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായ ഒന്നാണ്.

ഇപ്പോഴിതാ വിവാഹത്തിന്റെ പുതുമോഡിയിലുള്ള അനുശ്രീയെയും ഭര്‍ത്താവ് വിഷ്ണുവിനെയും കാണാനായി നടി അനു ജോസഫ് എത്തിയതാണ് പുതിയ വിശേഷം. അനുശ്രീയുടെ വീട്ടില്‍ എത്തി അനു ജോസഫ് സര്‍പ്രൈസ് നല്‍കസുകായായിരുന്നു. ഞാന്‍ ഒറ്റയ്ക്കാണെന്ന ഫീല്‍ ഒരിക്കലും ഇല്ല എന്നതാണ് വിവാഹത്തോടെ വന്ന മാറ്റമെന്ന് അനുശ്രീ പറയുന്നു. കുക്കിങ് ഉള്‍പ്പെടെ എന്തിനും കൂട്ടിന് വിഷ്ണു കൂടെയുണ്ട്. ജീവിതത്തില്‍ മിസിങ് എന്ന ഫീലിങ് ഇല്ല എന്നതാണ് സന്തോഷമുള്ള കാര്യം. ഞങ്ങളുടെ വിവാഹക്കാര്യത്തില്‍ അമ്മ ഇനിയും ഓകെ ആയിട്ടില്ല എന്നതാണ് സങ്കടകരം- അനുശ്രീ പറയുന്നു. എല്ലാ സങ്കടങ്ങളും പിണക്കങ്ങളും മാറി അമ്മ ഓകെ ആകട്ടേയെന്നും അനു ജോസഫ് പറയുന്നു.

വിവാഹ ഫോട്ടോകള്‍ വൈറലായതോടെയാണ് അനുശ്രീയുടെ വിവാഹക്കാര്യം സഹപ്രവര്‍ത്തകരും ആരാധകരും അറിയുന്നത്. എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാന്‍ വിഷ്ണു സന്തോഷാണു വരന്‍. ഏപ്രില്‍ 1 ന് തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് വിഷ്ണുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ബാല താരമായാണു തുടക്കം. ജിത്തു മോന്‍ എന്ന ആണ്‍കുട്ടിയെ ആണ് ഈ സീരിയലില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അനുശ്രീ എന്നാണു യഥാര്‍ഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്. മഞ്ഞില്‍ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പന്‍, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണന്‍ എന്നിവയാണു പ്രധാന സീരിയലുകള്‍. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.