ജീവ അരികിലുള്ളപ്പോൾ എന്തിനാണ് പേടിക്കുന്നതെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്-അപർണ

അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്.പിന്നീട് സരി​ഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി.സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ.സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതുംഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും

ഇരുവരുടെതും പ്രണയവിവാഹമാണ്.സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ്ണ.ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.ഇരുവരും ഒന്നിച്ചെത്തുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിക്ക് ​ഗംഭീര സ്വാകരണമാണ് ലഭിക്കുന്നത്. ആദ്യമായി റിയാലിറ്റി ഷോ അവതരിപ്പിക്കുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് അപർണ

വാക്കുകൾ ഇങ്ങനെ,

വിഡിയോ ജോക്കിയായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത്. അതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. സൈൻ ടോക്കീസിലൂടെയാണ് പരിപാടി അവതരിപ്പിച്ച് തുടങ്ങിയത്. കാബിൻ ക്രൂ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വിജെ ജീവിതം ആസ്വദിച്ചിരുന്നു.സഹ അവതാരകനായി ജീവയാണ് ഉള്ളതെന്ന് അറിഞ്ഞപ്പോൾ പേടിയുണ്ടായിരുന്നു. എനിക്ക് മുൻപേ മികച്ച അവതാരകനായി പേരെടുത്തയാളാണ് ജീവ. ജിപിയും ദിവ്യ പിള്ളയുമാണ് ജഡ്ജസായെത്തിയത്. തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നുവെങ്കിലും ജീവ മികച്ച പിന്തുണയാണ് നൽകിയത്. അതോടെ ആത്മവിശ്വാസം കൂടുകയായിരുന്നു. തന്റെ അവതരണം നന്നായിട്ടുണ്ടെങ്കിൽ അതിനുള്ള ക്രഡിറ്റ് ജീവക്കാണ്

എല്ലായ്പ്പോഴും പ്രചോദനമേകി ജീവി ഒപ്പമുണ്ട്. ഭാര്യയെന്ന നിലയിലും സഹ അവതാരകയെന്ന നിലയിലും ചാരിതാർത്ഥ്യമുണ്ട്. ജീവ അരികിലുള്ളപ്പോൾ എന്തിനാണ് പേടിക്കുന്നതെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. എന്റെ കൂടെയുണ്ടായിരുന്ന ആദ്യത്തെ കോ ആങ്കറായിരുന്നു ജീവ, പിന്നീട് ജീവിതപങ്കാളിയായി മാറി. ഇപ്പോഴിതാ ഒരുമിച്ച് ഷോ ചെയ്യുന്നു. ഈ മാജിക്കിനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല.