നിനക്ക് ഇരുപത് വയസ്സായെന്ന് വിശ്വസിക്കാനാകുന്നില്ല,ഇഷാനിക്ക് ആശംസയുമായി അമ്മ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്.സോഷ്യൽ മീഡിയകളിൽ സജീവമാണ് ഈ കുടുംബം.കൃഷ്ണ കുമാറിനൊപ്പം അഹാനയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.കൃഷ്ണകുമാറിനെയും അഹാനയെയും പോലെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്.കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മലയാളികൾക്ക് പ്രിയങ്കയാണ്.സോഷ്യൽ മീഡിയകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ സിന്ധുവും മലയാളികൾക്ക് സുപരിചിതയാണ്.

വീട്ടിലെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണ ഇന്ന് 20 വയസ്സിലേക്ക് കടക്കുകയാണ്. ഈ വേളയിൽ മകൾക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. ഇഷാനിയുടെ സുന്ദരമായ ചിത്രം പങ്കുവെച്ചു കൊണ്ടാണ് സിന്ധു കൃഷ്ണ ആശംസ കുറിച്ചിരിക്കുന്നത്. ഹാപ്പി ബർത്ത്ഡേ ഇഷാനി ബേബി, നിനക്ക് ഇരുപത് വയസ്സായെന്ന് വിശ്വസിക്കാനാകുന്നില്ല,നിൻ്റെ അമ്മയാകാൻ തന്നെ തെരഞ്ഞെടുത്തതിന് ഒരുപാട് നന്ദിയെന്നും നിന്നെ ഒരുപാട് സ്നേഹിക്കുന്നെന്നും സിന്ധു കൃഷ്ണ കുറിച്ചിരിക്കുന്നു.

കമൻ്റുമായി ഇഷാനിയും എത്തിയിരുന്നു. സഹോദരിമാരായ അഹാന കൃഷ്ണ, ദിയ കൃഷ്ണ എന്നിവരും ഇഷാനിയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്.മ്മൂട്ടി നായനാകുന്ന വൺ എന്ന ചിത്രത്തിലൂടെ ഇഷാനി സിനിമയിലേക്കെത്തുകയാണ്.