കുഞ്ഞിപിള്ളേരുടെ കൂടെ മുതുക്കന്‍മാര്‍ കയറിയിരുന്ന് ടീച്ചറെ ട്രോളുന്നത് തമാശയായി കാണാന്‍ കഴിയില്ല, അതു വൈകൃതമാണ്, അശ്വതി ശ്രീകാന്ത് പറയുന്നു

കോവിഡിനെ തുറന്ന് എല്ലാം താറുമാറായ കൂട്ടത്തില്‍ വിദ്യാഭ്യാസ രംഗവും ആകെ തകിടം മറിഞ്ഞു. സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈന്‍ ക്ലാസിലൂടെ അധ്യയന വര്‍ഷം ആരംഭിച്ചു. കുഞ്ഞുങ്ങളും മുതിര്‍ന്നവരും ക്ലാസുകള്‍ കണ്ടു. ഇതിനിടെ വളരെ ശ്രദ്ധേയമായത് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ക്ലാസ് എടുത്ത് സായി ശ്വേത എന്ന അധ്യാപികയുടെ ക്ലാസ് ആയിരുന്നു. പൂച്ചയുടെയും കുരങ്ങന്റെയും കഥ പറഞ്ഞ് അധ്യാപിക കുട്ടികളെ കയ്യിലെടുത്തു. എന്നാല്‍ അധ്യാപികയെ ട്രോളിയും കളിയാക്കിയും ചിലര്‍ രംഗത്തെത്തി. ഇതിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തി. അവതാരകയും നടിയുമായി അശ്വതിയും ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തി.

ഒന്നാം ക്ലാസ്സിലെ കുഞ്ഞിപിള്ളേരുടെ കൂടെ മുതുക്കന്‍മാര്‍ കയറിയിരുന്ന് ടീച്ചറെ ട്രോളുന്നത് തമാശയായി കാണാന്‍ കഴിയില്ലെന്നും അതു വൈകൃതമാണെന്നുമാണ് അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ഇതൊക്കെ തമാശയായി കണ്ടു ചിരിച്ച് തള്ളിയാല്‍ പോരെ എന്നു ചോദിക്കുന്നവര്‍ക്കാണ് അശ്വതിയുടെ മറുപടി.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കുട്ടികള്‍ക്കും ടീച്ചര്‍മാര്‍ക്കും ഒരു പോലെ പുതിയതാണെന്നും സാധാരണ ക്ലാസ് നടക്കുമ്പോള്‍ അതു ടീച്ചറിന്റെയും കുട്ടികളുടെയും മാത്രം ലോകമാണെന്നും അശ്വതി കുറിച്ചു.. അതിലേക്ക് കണ്ണു നട്ട് ഒരു സൈബര്‍ ലോകം മുഴവന്‍ ഇരിക്കുന്നുവെന്ന ചിന്ത തന്നെ അവരെ കോണ്‍ഷ്യസ് ആക്കും. അതില്‍ നിന്ന് സ്വയം മാറി നില്‍ക്കുക എന്നത് ഒരു സാമാന്യ മര്യാദ ആണ്. അതില്‍ തമാശ കാണുന്ന പ്രവണത നല്ലതല്ലെന്നും അശ്വതി വിമര്‍ശിക്കുന്നു. അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും അശ്വതി പറയുന്നു.

https://www.facebook.com/AswathyOfficial/posts/10223452542409655?__xts__[0]=68.ARBYeAbe3araEGNHaFhm-VpdryJdHIuWOqYXZ8-P1BcUA9ZSNWTpxF5wD-TNWPjJaJOREmRs2Opv4uXZB_aFzfTMBkRHk6F95wikkgtHd7c-cv2yuV3wAy35bIHpuIY5KjoDs3XUHvq39QfcZkmOPX5gdSItHm4b8UmSOH5GGif2uLQtHZlfwrOXytYneEaLA7QXVB0lj3lVdabMYHNDaHYmDKPwsQ7dea0CJa7E8rI9agkeyWB4esc-uZbQdNnh9f7NQog1TnEaF9c5QUlrBYsG1GPKToahmxUGqAbittl6vg&__tn__=-R

 

https://www.facebook.com/AswathyOfficial/posts/10223450508118799?__xts__[0]=68.ARATBNC5TwkH3ewr_DQJLtMw0hE8j_ISx6pyXl0mBpL0bZifL9H_2wvhI6bbTG4qD-x3kJ7-YfoGo7lV5acD3PNHWs-sHFqgdWwoZzdIa8DEsm6KILLKJXnHIqZU_781A-53Qjjfl53SG4PukbW-HTqpFK6o-bg53KfnM-uGH8ECShpjht38AgrqINt2fcLnjjqIU966YbkeWPLUEhXyf69DeOChRRb40zcbPrJzJsM1Bq4WtQRHIe2QVsONEeY-z59uHY76w-SeEeNATOXshwR53sJ9OYjtj6aiIn6tbPMiJA&__tn__=-R