രാജീവിന്റെ പിറന്നാള്‍ ആഘോഷിച്ച് കുടുംബവിളക്കിലെ അനന്യ

മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന പരമ്പരയിലെ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് ആതിര ശ്രദ്ധിക്കപ്പെട്ടത്. ഗര്‍ഭിണിയായതിന് പിന്നാലെ ആതിര പിന്നീട് സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. രണ്ട് മാസം മുമ്പാണ് നടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ജീവിതത്തിലെ ഓരോ മനോഹര നിമിഷങ്ങളും സോഷ്യല്‍ മീഡിയിലൂടെ പ്രേക്ഷകരോടൊപ്പം പങ്കിടുന്ന ആതിര ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത് പ്രിയപ്പെട്ടവനൊപ്പമുള്ള ചത്രങ്ങളാണ്. രാജീവിന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് താരം.

രാജീവിന്റെ പിറന്നാള്‍ കേക്ക് മുറിച്ചും സദ്യ വിളമ്പിയുമൊക്കെയാണ് ആതിര കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്ന് കുറിച്ചുകൊണ്ടാണ് ആതിര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ആതിരയ്ക്കും രാജീവിനുമൊപ്പം ഈ പിറന്നാള്‍ ദിനത്തില്‍ മറ്റൊരു അതിഥികൂടിയുണ്ടായിരുന്നു. ഇരുവരുചേയും കുഞ്ഞ് മകനും ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു.

2020 ലാണ് ആതിര മാധവ് വിവാഹിതയായത്. നേരത്തെ രാജീവ് എന്നയാളുമായി പ്രണയത്തിലായിരുന്ന നടി അദ്ദേഹത്തെ തന്നെയാണ് വിവാഹം കഴിച്ചത്. ഒന്നാം വിവാഹവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇടയിലാണ് അമ്മയാവാന്‍ പോവുകയാണെന്ന കാര്യം ആതിര പറഞ്ഞത്. പിന്നാലെ സീരിയലില്‍ നിന്നും കുറച്ച് ഇടവേള എടുക്കുകയാണെന്നും നടി പറഞ്ഞു. മകന്റെ കാര്യങ്ങള്‍ കുറച്ചൂടി നോക്കിയതിന് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരുമെന്നാണ് അന്നും ഇന്നും ആതിര പറയുന്നത്.