മന്ത്രി മുഹമദ് റിയാസിനെ വിരട്ടി യുവതി, കരിങ്കൊടിയുമായി നേർക്ക് നേർ, പിടിക്കാൻ ചെന്ന പുരുഷ പോലീസുകാരോട് തൊട്ട് പോകരുതെന്ന് വിറപ്പിച്ച് യുവതി

കിളിമാനൂരിൽ മന്ത്രി മുഹമദ് റിയാസിനെ വിരട്ടി കരിങ്കൊടിയുമായി യുവതിയുടെ ഒറ്റയാൾ പോരാട്ടം. വൻ പോലീസ് പട ഉണ്ടേലും യുവതിയേ തൊടാൻ ആയില്ല. രാത്രി അപ്രതീക്ഷിതമായി ഉണ്ടായ വൻ പ്രതിഷേധത്തിൽ യുവതിയേ പിടിച്ച് മാറ്റാൻ വനിതാ പോലീസ് ഇല്ലായിരുന്നു. ഇതോടെ മന്ത്രിക്കു നേരേ കരിങ്കൊടിയുമായി അട്ടഹാസം മുഴക്കി യുവതി ചീറിയടുത്തു. യുവതി മന്ത്രിയേ കണക്കിനു ശകാരിച്ചു. എതിരേ മുദ്രാവാക്യം മുഴക്കി.

കിളിമാനൂരിൽ മന്ത്രി മുഹമദ് റിയാസിനെ വിറപ്പിച്ചപ്പോൾ യുവതിയേ പിടിച്ച് മാറ്റാൻ വന്ന പുരുഷ പോലീസ് ഓഫീസർമാരോട് ദൂരെ മാറി നില്ക്കാൻ യുവതി അലറി പറഞ്ഞു. തൊട്ട് പോകരുത്. വനിതാ പോലീസേ തൊടാവൂ. ഇതും പറഞ്ഞ് മന്ത്രിക്ക് മുന്നിൽ യുവതി കരിങ്കൊടിയുമായി പ്രതിഷേധ നൃത്തം ചവിട്ടി.വനിതാ കോൺഗ്രസുകാരിയായി ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. വനിതാ പോലീസുകാർ ഇല്ലാത്തതിനാൽ സൗകര്യ പൂർവ്വം മന്ത്രിയേ മുദ്രാവാക്യത്തിൽ കുളിപ്പിക്കാനും കരിങ്കൊടിയുമായി മന്ത്രിക്ക് മുന്നിൽ ഡാൻസ് ചെയ്യാനും യുവതിക്ക് അവസരം ലഭിക്കുകയായിരുന്നു.ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ പി.ആർ.ഡി ക്യാമറമാന്റെ പോലും ക്യാമറ ചിപ്പുകൾ പോലീസ് ഊരി വാങ്ങിച്ചു.എന്നിരുന്നാലും അത്യപൂർവ്വമായ ദൃശ്യങ്ങൾ എക്സ്ക്ളൂസീവായി കർമ്മ ന്യൂസിനു ലഭിച്ചു

വയനാട്ടിൽ രാഹുൽ ഗാംന്ധിയുടെ ഓഫീസ് തകർത്തതിന്റെ പ്രതിഷേധം ആയിരുന്നു നീക്കങ്ങൾക്ക് പിന്നിൽ. യൂത്ത് കോൺഗ്രസുകാർ ഇതിനിടെ മന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ചു . മന്ത്രിയുടെ വേദിക്ക് മുന്നിൽ കോൺഗ്രസുകാർ പ്രതിഷേധിച്ചപ്പോൾ അവിടെയും സംഘർഷം ആയി. കരിങ്കൊടിയുമായി പാഞ്ഞടുക്കുന്ന യുവതിക്ക് വലയം നിന്ന പോലീസുകാർ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. കോൺഗ്രസുകാരേ പോലീസ് ബലം പ്രയോഗിച്ച് കീഴടക്കിയപ്പോഴും പെൺ പുലിയായി വനിതാ കോൺഗ്രസുകാരി ഒറ്റക്ക് കരിങ്കൊടി വീശി മുന്നോട്ട് പോവുകയായിരുന്നു

തുടർന്ന് പ്രസംഗിച്ച് മന്ത്രി റിയാസ് ഇത് കോമാളി സമരമായേ കാണാനാവൂ എന്ന് പറഞ്ഞ്. കരിങ്കൊടിയുമായി മുന്നോട്ട് വന്ന യുവതിയേ കോമാളിയേ പോലെയാണ്‌ തോന്നിയത് എന്ന് പറഞ്ഞു. ഞങ്ങൾ നൂലി കെട്ടി ഇറങ്ങിയവരല്ല എന്നും ഓർമ്മിച്ചു. ഇങ്ങിനെ സമരം നടത്താൻ ആണേൽ നാളെ പുറത്ത് നിന്നും സമരക്കാരേ ഇറക്കേണ്ടി വരും എന്നും ഭീഷണിയുടെ സ്വരത്തിൽ മന്ത്രി മുന്നറിയിപ്പ് നല്കി. മന്ത്രിയുടെ പ്രസംഗത്തിൽ ഉടനീളം സമര ത്തിനു നടുവിൽ കുടുങ്ങിയ ജാള്യത ഉണ്ടായിരുന്നു. മുഖ്യമന്ത്രിയേ വിമാനത്തിൽ വയ്ച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചവർക്ക് പൂമാലയിട്ട് സ്വീകരിച്ചവരാണിവർ എന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി. എക്സ്ക്ളൂസീവ് വീഡിയോ കാണാം