ഹെൽത്ത് ഇൻസ്പക്ടറെന്ന വ്യാജേനെ സ്കൂളിലെത്തി വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു, ഗഫൂർ അറസ്റ്റിൽ

ഹെൽത്ത് ഇൻസ്പെക്ടറെന്ന വ്യാജേന സ്കൂളിൽ പ്രവേശിച്ച് ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ, നോർത്ത് ഇന്ത്യയിലോ സൗത്ത് ഇന്ത്യയിലോ അല്ല നമ്മുടെ കേരളത്തിലാണ് ഇത്തരം ദാരുണമായ സംഭവം നടന്നത്. സ്കൂളുകളിൽ പോലും നമ്മുടെ കുട്ടികൾ സുരക്ഷിതരെല്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

കൊച്ചിയിൽ സ്കൂൾ വിദ്യാർഥിനികളെ ശുചിമുറിയിൽ കയറി ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് ഈ അറസ്റ്റിലായത്. ചെങ്ങമനാട് പഞ്ചായത്തിൽ കഴിഞ്ഞ 20നാണു സംഭവം. കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ ഒളിച്ചിരുന്ന ഇയാൾ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. ഒരു വിദ്യാലയത്തിന് അകത്തു പോലും കുട്ടികൾ സുരക്ഷിതരല്ല… അജ്ഞാതരായ ആളുകളാണ് വിദ്യാലയത്തിന് ഉള്ളിൽ കടന്ന് ഇത്തരം നീച മായ കൃത്യങ്ങൾ ചെയ്യുന്നത്.

കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.

ഇത്തരത്തിലുള്ള നീച കൃത്യങ്ങൾ തടയുന്നതിനുവേണ്ടി, നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതമായിരിക്കാൻ നമ്മുട, പോലീസ് സംവിധാനങ്ങൾ ജാതി മത രാഷ്ട്രീയം നോക്കാതെ, കൃത്യനിർവഹണം കാര്യക്ഷമമായി നടത്തിയാൽ മാത്രമേ ഇതിന് ഒരു അറുതി ഉണ്ടാകൂ… ഒപ്പം നിയമ വ്യവസ്ഥയിലൂടെ ഇതുപോലുള്ള പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുകയും വേണം