ഓസ്ട്രേലിയയിലെ മലയാളി വിദ്യാർത്ഥികളുടെ ഓണാഘോഷം, കൂട്ടത്തല്ല്

ഓസ്ട്രേലിയയിൽ ഓണാഘോഷത്തിൽ കൂട്ടതല്ല്. വിദ്യാർത്ഥികൾ തമ്മിലുള്ള വാക്ക് തർക്കം കൂട്ടതല്ലിൽ കലാശിക്കുകയായിരുന്നു. ഓസ്ട്രേലിയയിൽ ബ്രിസ്ബയിനിൽ ഉള്ള മലയാളി വിദ്യാർഥികൾ നടത്തിയ ഓണാഘോഷത്തിലുണ്ടായ തല്ലിനിടയിൽ ഉടുമുണ്ട് വരെ ഊരി പോകുന്നവർ ഉണ്ട്. കേരളത്തിൽ നിന്നും മാതാപിതാക്കൾ ലക്ഷങ്ങൾ മുടക്കി ഓസ്ട്രേലിയയിൽ പഠിക്കാൻ വിടുമ്പോൾ മക്കൾ ഇങ്ങിനെ ഒക്കെ ആഘോഷം നടത്തും എന്ന് കരുതിയിട്ടുണ്ടാവില്ല.

മറ്റ് നാടുകളിൽ പോയിട്ട് മലയാള വേഷം കെട്ടി ഇത്തരത്തിൽ ഉടുമുണ്ട് പറിച്ചും തല്ലുന്ന സിനിമാ സ്റ്റൈൽ ശരിക്കും മറ്റ് രാജ്യക്കാരുടെ ഇടയിൽ നമ്മുടെ മാനം കളയും. വീഡിയോയിലെ സെക്യൂരിറ്റിക്കാർ സായിപ്പുമാരാണ്‌. അജാനു ബാഹുവായ ഒരു സെക്യൂരിറ്റി സായിപ്പ് തല്ലിനിടയിൽ കാറുകൾക്ക് ഇടയിൽ മറിഞ്ഞ് വീണ രണ്ട് പേരേ കഴുത്തിൽ തൂക്കി എടുക്കുന്നതും കാണാം.

ഒരു വിദ്യാർഥി കുതറി മാറാൻ നോക്കുമ്പോൾ സെക്യൂരിറ്റി കഴുത്തിനു പിടിച്ച് അയാളേ നിർത്തുന്നു. അതും സായിപ്പിന്റെ ബലിഷ്ടമായ ഒറ്റ കൈക്ക്. ഇങ്ങിനെ ഒക്കെ മലയാളികളേയും ഓണത്തേയുംസായിപ്പിനു മുന്നിൽ നാണം കെടുത്തണോ എന്ന് ബ്രിസ്മയിനിലേ മലയാളികൾ തന്നെ ചോദിക്കുന്നു.

ബ്രിസ്ബയിനിൽ ധാരാളം മലയാളി കുടുംബങ്ങൾ ഉണ്ട്. ആയിര കണക്കിനു മലയാളി പ്രവാസികൾ അടങ്ങിയ സംഘടനകൾ ഉണ്ട്. അവർക്കൊന്നും ഈ കൂട്ട തല്ലുമായി ബന്ധം ഇല്ല എന്നും അറിയിച്ചിട്ടുണ്ട്. ഇത് പിള്ളേരു സെറ്റപ്പാണ്‌ എന്നും, പഠിക്കാൻ വന്ന സ്റ്റുഡൻസ് ആണ്‌ എന്നും പ്രവാസി സംഘടനകളും പറയുന്നു.

ഇത്തരത്തിൽ ഓണത്തിനു മലയാള വസ്ത്രവും അണിഞ്ഞ് ഉള്ള ഏറ്റുമുട്ടൽ നാണക്കേറ്റായി പോയെന്നും വീഡിയോ എല്ലായിടത്തും ആയെന്നും മലയാളികൾ തന്നെ പറയുന്നു. മാത്രമല്ല സെറ്റും കസവും ഒക്കെയായി നൂറു കനക്കിനു മലയാളി സ്റ്റുഡൻസ് പെൺകുട്ടികളും ഓണ പരിപാടിക്ക് വന്നിരുന്നു. അവരുടെ എല്ലാം മുന്നിൽ വയ്ച്ചായിരുന്നു സംഘർഷവും കൂട്ട തല്ലും.