സമപ്രായക്കാര്‍ എല്ലാവരും വിവാഹിതരാണ്, എനിക്ക് പറ്റിയ സൗഹൃദങ്ങളില്ല ; യുവ ബാങ്ക് ഓഫീസര്‍

സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് മറ്റൊരു പരസ്യം. സ്ത്രീ സൗഹൃദം ക്ഷണിച്ച് കൊണ്ടുള്ള ബാങ്ക് ഓഫീസറുടെ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നത്. പരസ്യം നല്‍കിയ യുവാവിനെ നിര്‍ത്തി പൊരിക്കുകയാണ് സോഷ്യല്‍ ലോകം. എന്നാല്‍ പരസ്യം നല്‍കാനുണ്ടായ സാഹചര്യം വിശദമാക്കുകയാണ് യുവാവ്. മനോരമ ഡോട്ട് കോമിനോഡായിരുന്നു യുവാവിന്‍റെ തുറന്ന് പറച്ചില്‍.

എന്റെ പ്രായത്തിലുള്ള എല്ലാവരും വിവാഹിതരാണ്, അതുകൊണ്ട് എനിക്ക് പറ്റിയ സൗഹൃദങ്ങളില്ല . ഏകാന്തതയില്‍ മനംമടുത്താണ് പരസ്യം നല്‍കിയത് ‘ . സ്ത്രീ സൗഹൃദം ക്ഷണിച്ച്‌ പത്രപരസ്യം നല്‍കിയ യുവ ബാങ്ക് ഓഫീസര്‍ പറയുന്ന വാക്കുകളാണ് ഇവ. കഴിഞ്ഞ ദിവസമാണ് വ്യത്യസ്തമായ പത്രപരസ്യം പ്രത്യക്ഷപ്പെട്ടത്..

സംഭവത്തില്‍ യുവാവ് നിരവധി പേരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ഒടുവില്‍ താന്‍ ഇങ്ങനെയൊരു പരസ്യം നല്‍കാനുണ്ടായ കാരണം വ്യക്തമാക്കി ഇദ്ദേഹം രംഗത്തു വന്നിരിക്കുകയാണ്.

യുവാവ് പറയുന്നത് ഇങ്ങനെ

എനിക്കിപ്പോള്‍ 30 വയസുണ്ട്. പത്തനംതിട്ടയിലാണ് ജോലി. എന്റെ പ്രായത്തിലുള്ള എല്ലാവരും വിവാഹിതരാണ്. അതുകൊണ്ട് എനിക്ക് പറ്റിയ സൗഹൃദങ്ങളില്ല. ഇപ്പോഴൊരു വിവാഹത്തിന് താല്‍പര്യമില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പരസ്യം നല്‍കിയത്. അച്ഛന്‍ നേരത്തെ മരിച്ചു. രണ്ട് സഹോദരിമാരുള്ളത് കേരളത്തിന് പുറത്താണ്. അവരോടൊപ്പമാണ് അമ്മ താമസിക്കുന്നത്. ഏകാന്തതയില്‍ മനം മടുത്തതുകൊണ്ടാണ് പരസ്യം നല്‍കിയത്.

നിക്ക് പുരുഷന്മാരുമായുള്ള സൗഹൃദത്തിന് താല്‍പര്യമില്ല. സ്ത്രീകളുമായി സൗഹൃദമാണ് ലക്ഷ്യം. മറ്റ് താല്‍പര്യങ്ങളില്ല. എനിക്ക് ഫെയ്സ്ബുക്കും വാട്സാപ്പുമില്ല. പത്രത്തിലാണ് പരസ്യം നല്‍കിയത്. അതാരോ സമൂഹമാധ്യമത്തില്‍ ഇട്ടതോടെയാണ് വൈറലായത്. ചിലര്‍ പോസിറ്റീവ് പ്രതികരണങ്ങളായിരുന്നു. ചിലരാകട്ടെ വിളിച്ച്‌ ചീത്ത പറഞ്ഞു.