ബഷീർ ബഷിക്ക് ഇന്ന് ജന്മദിനം,ആശംസകളുമായ ഭാര്യമാർ

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങളുമായി എത്തി. താരത്തിന്റെ ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്‌ലി വ്‌ളോഗുകളുമായി സജീവമാണ്. മഷൂറ അടുത്തിടെയാണ് അമ്മയായത്.

ബഷീർ ബഷിയുടെ പിറന്നാൾ ദിനം സുഹാനയും മഷൂറയും എല്ലാം സോഷ്യൽ മീഡിയ വഴി പോസ്റ്റുകളും പങ്കിട്ടു. ബിബി ഫാമിലിയിലെ രാജാവ് എന്നാണ് ബഷിയെ കുടുംബം വിളിച്ചത്. എന്നെന്നും ആരോഗ്യത്തോടെയും സുന്ദരനും ആയിരിക്കൂ എന്നാണ് മഷൂറയും സുഹാനയും നേർന്നത്.

രണ്ടു ഭാര്യമാരും അവരുടെ മക്കളും അടങ്ങുന്നതാണ് ബഷിയുടെ കുടുംബം. എല്ലാവർക്കുമുള്ള യൂ ട്യൂബ് ചാനലുകളിൽ നിന്നും ഭേദപ്പെട്ട വരുമാനം ബഷിക്ക് ലഭിക്കുന്നുണ്ട്. മുപ്പത്തിനാലുകാരനായ ബഷീർ തൊട്ടതെല്ലാം പൊന്നാക്കിയവനാണ് എന്ന അഭിപ്രായം ആണ് പ്രേക്ഷകർക്ക് പോലും. സാദാ കപ്പലണ്ടി കച്ചവടത്തിൽ നിന്നുമാണ് ഇന്ന് കോടികൾ ആസ്തിയുള്ള ബഷീറായി അദ്ദേഹം മാറിയത്.

എങ്ങനെ പോയാലും നൂറ് കോടിയുടെ മുകളിൽ ബഷിക്ക് ആസ്തി ഉണ്ടാകുമെന്നാണ് ചില പ്രൈവറ്റ് വെബ്‌സൈറ്റുകൾ നൽകുന്ന റിപ്പോർട്ട്. എല്ലാവരുടെയും പേരിലുള്ള യൂട്യൂബ് ചാനലുകളും, സ്വന്തമായ ബിസിനസ്സും ഒപ്പം കിട്ടുന്ന പെയ്ഡ് പ്രമോഷനുകളും എല്ലാം കൂടി ഒരു മാസം നല്ലൊരു തുക അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.