എൻ്റെ തൊട്ടടുത്ത്, നീ ആ ഇടം നേടിയെടുത്തു, ബിന്ദുപണിക്കരുടെ മകളുടെ ഫോട്ടോ വൈറൽ

ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്.ഇരുവരുടെയും രണ്ടാം വിവാഹമാണ്.ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്.2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്.സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്.2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.ബിന്ദു പണിക്കരുടെ കല്യാണി എന്ന് വിളിക്കുന്ന മകളും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

കല്യാണിക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയകളിൽ നിറ സാന്നിധ്യമാണ് താരപുത്രി. ടിക് ടോക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കല്യാണി ഇപ്പോൾ ഡാൻസ് വീഡിയോകളുമായി സജീവമാണ്. കല്യാണിയുടെ നൃത്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയകളിൽ വൈറലുമാണ്. എൻ്റെ തൊട്ടടുത്ത്, നീ ആ ഇടം നേടിയെടുത്തു’, എന്ന ക്യാപ്ഷ്യനോടെ കല്യാണി പങ്കുവച്ച ചിത്രം ഇതിനകം തന്നെ വൈറലായി മാറി . അടുത്തിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടും കല്യാണി രംഗത്ത് എത്തിയിരുന്നു. സാരിലുക്കിലുള്ള ചിത്രങ്ങൾ അതിവേഗമാണ് വൈറലായതും.

നേരത്തെ നടി മഞ്ജു വാര്യർക്ക് ഒപ്പം ചുവട് വയ്ക്കുന്ന കല്യാണിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റ് ആയിരുന്നു. നടി മഞ്ജു വാര്യർ അതിഥിയായി എത്തിയ കോളേജ് പരിപാടിക്ക് ആയിരുന്നു താരത്തിനൊപ്പം കല്യാണിയും ചുവടു വെച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിരുന്നു.