ജെസ്‌ന തിരോധാനം; നിവേദനം നല്‍കാനൊരുങ്ങി ബിജെപി

എരുമേലി : കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന മുക്കൂട്ടുതറ സ്വദേശിനി ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് മൂന്നു വര്‍ഷങ്ങള്‍ ആകുമ്പോഴും, ഇതുവരെ കേസന്വേഷിച്ച കേരളാപോലീസിന് വിശ്വസനീയമായ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ബിജെപി പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു .

എരുമേലി മിഡീയ സെന്ററില്‍ നടന്ന പത്രസമ്മേളത്തില്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗം എന്‍. ഹരി,ബിജെപി ജില്ല സെക്രട്ടറി വി.സി അജികുമാര്‍, മണ്ഡലം പ്രസിഡന്റ് കെബി മധു, ജില്ലാ കമ്മറ്റി അംഗം അഡ്വ കെബി സനല്‍കുമാര്‍ , എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ പേഴുക്കാട്ടില്‍, ജനറല്‍ സെക്രട്ടറി മനോജ് എന്നിവര്‍ പങ്കെടുത്തു.

കേരളപോലീസിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജെസ്നയെക്കുറിച്ചു നടത്തിയ ചില പരാമര്‍ശങ്ങളുടെ ചുവടുപിടിച്ച് കേരളമാകെ ഊഹാപോഹ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ജെസ്നയെക്കുറിച്ചു അറിവുള്ള കാര്യങ്ങള്‍ വെളിപ്പടുത്തവന്‍ പോലീസ് തയ്യാറാകാത്തത് ദുരൂഹത ഉണര്‍ത്തുന്നു . ജെസ്ന കേസില്‍ പോലീസ് ഇനിയും അലംഭാവം തുടര്‍ന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കണമെന്നും അവര്‍ പറഞ്ഞു.