വിഴിഞ്ഞത്ത് വീട്ടമ്മയുടെ വീട് ജെസിബി കൊണ്ട് തകര്‍ത്ത് ബ്ലേഡ് മാഫിയ; ഒന്നര ലക്ഷമെടുത്ത് തിരിച്ചടച്ചില്ല എന്ന് കാരണം

വിഴിഞ്ഞം കോളിയൂരില്‍ ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം. കടം വാങ്ങിയ പണം തിരിച്ചടച്ചില്ലെന്ന് ആരോപിച്ചാണ് ആക്രമണം. മാഫിയ സംഘം വീട് ജെസിബി ഉപയോഗിച്ച്‌ അടിച്ചുതകര്‍ത്തെന്നാണ് പരാതി. ഒന്നര ലക്ഷം രൂപ പലിശയ്ക്ക് എടുത്ത ശേഷം തിരിച്ചടച്ചില്ലെന്ന് പറഞ്ഞാണ് ആക്രമണം. ബ്ലേഡ് മാഫിയ അടിച്ചുതകര്‍ത്തത് മിനി എന്ന സ്ത്രീയുടെ വീടാണ്. ഇവര്‍ കോളിയൂര്‍ ജംഗ്ഷനു സമീപം ആണ് താമസിക്കുന്നത്. ഇവര പണം കടംവാങ്ങിയത് സഹോദരന്റെ ആവശ്യത്തിനായി 21 വര്‍ഷം മുന്‍പാണ് .

ഇതുവരെ ഈ പണം തിരിച്ചടച്ചില്ലെന്ന് ആരോപിച്ചാണ് ബ്ലേഡ് മാഫിയാ സംഘം വീട് അടിച്ച്‌ തകര്‍ത്തത്. 91,000 രൂപ പലിശ അടക്കം തിരിച്ചടക്കാനുണ്ടെന്നാണ് ബ്ലേഡ് മാഫിയാ സംഘം പറയുന്നത്. എന്നാല്‍ 60,000 രൂപ തിരിച്ചടച്ചിട്ടുണ്ടെന്നാണ് മിനി പറയുന്നത്. സംഭവം നടന്നത് ഇന്ന് രാവിലെയാണ്.

സംഭവം നടന്ന ഉടനെ പ്രതികളെയും ഇവര്‍ ഉപയോഗിച്ച വാഹനവും വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പിടിച്ചെടുത്തു. പോലീസില്‍ പരാതി വീട്ടമ്മ നല്‍കുകയും ചെയ്തു. വീട് പൊളിക്കാനെത്തിയത് ഈ വീടും സ്ഥലവും തന്റെ പേരിലാണെന്നതിനാല്‍ ആണെന്ന് പലിശയ്ക്ക് പണം നല്‍കിയയാള്‍ പറഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.