പിണറായി സർക്കാരിന്റെ 3 ബില്ലുകൾ തടഞ്ഞ് ഗവർണ്ണർ,സർവകലാശാലയിലെ സി.പി.എം ലക്ഷ്യങ്ങൾ തകരുന്നു

പിണറായി സർക്കാരിനു വീണ്ടും തിരിച്ചടി. 3 ബില്ലുകൾ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞ് രാഷ്ട്പതിയുടെ പരിഗണനയ്ക്ക് അയച്ചു.

1. കേരള യൂണിവേഴ്‌സിറ്റി നിയമങ്ങൾ [ഭേദഗതി നമ്പർ.2] [സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നു] ബിൽ, 2022.

2. യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ, 2022 [വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ വിപുലീകരണം].

3. യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബിൽ, 2021 [അപ്പലേറ്റ് ട്രിബ്യൂണൽ പ്രശ്‌നവും സാങ്കേതിക സർവകലാശാലയ്ക്കും മറ്റുമുള്ള മറ്റ് ഭേദഗതികൾ]

ഇതോടെ മൊത്തത്തിൽ 7 ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചു.ഇതിൽ ഒരു ബില്ലിന് മാത്രമാണ് സമ്മതം ലഭിച്ചത്, അതായത് കേരള ലോകായുക്ത ഭേദഗതി ബിൽ, 2022. മറ്റ് ബില്ലുകളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

സർവകലാശാല തലപത്ത് നിന്നും ഗവർണ്ണറേ മാറ്റുന്ന നിയമം കേരളത്തിൽ മാത്രമായി എങ്ങിനെ നടപ്പാക്കാൻ ആകും എന്നും ചോദ്യം ഉയരുന്നു. നടപ്പാകാൻ സാധ്യതയില്ലാത്ത ബില്ലുകൾ ആണിത്. മാത്രമല്ല സർവകലാശാലകൾ സി പി എമ്മിന്റെ ലക്ഷ്യം ആകുന്നതിനു കനത്ത തിരിച്ചടിയും ഗവർണ്ണർ നല്കുന്നു