ജമ്മു കശ്മീരിൽ ബോട്ട് മറിഞ്ഞ് നാല് കുട്ടികൾ മരിച്ചു, പത്തുപേരെ കാണാതായി

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് കുട്ടികൾ മരിച്ചു. പത്തുപേരെ കാണാതായി. നദി മുറിച്ചു കടക്കുന്നതിനിടെ ബോട്ട് തലകീഴ്മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

20 പേരടങ്ങിയ ബോട്ടിൽ ഏറെയും വിദ്യാർത്ഥികളായിരുന്നു. കാണാതായവർക്ക് വേണ്ടി രാക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയോടെ ആയിരുന്നു അപകടം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്തതിനാൽ ജലനിരപ്പ് ഉയർന്നിരുന്നു. ജമ്മു- ശ്രീനഗർ ദേശീയപാത അടക്കുകയും ചെയ്തിരുന്നു.പലപ്രദേശങ്ങളിലും കനത്ത മഴയുടെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.