ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനം, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഫേയിയിലെ ക്യാഷ് കൗണ്ടറിലെ ദൃശ്യങ്ങളും സമീപത്തെ ബസ്റ്റോപ്പിൽ നിന്നുള്ള ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. തൊപ്പി ധരിച്ച്, കണ്ണട വെച്ച 28 നും 30 നും ഇടയിൽ പ്രായമുള്ള ആളുടെ ദൃശ്യമാണ് പുറത്തുവന്നത്.

കഫേയ്‌ക്ക് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ബസിറങ്ങി വരുമ്പോഴുള്ള ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കഫേയിലെ മറ്റ് സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ തൊപ്പികൊണ്ട് മുഖം മറയ്‌ക്കുന്നത് വ്യക്തമാണ്. ബില്ല് ചെയ്ത് ഭക്ഷണം വാങ്ങിയ യുവാവ് അത് കഴിക്കാതെ മേശയിൽ വച്ച് പോവുകയായിരുന്നു. ശേഷം കൈ കഴുകുന്ന ഭാഗത്ത് പോയി ബാഗ് ഉപേക്ഷിച്ച ശേഷം ഉപേക്ഷിച്ച ശേഷം സ്ഥലം വിട്ടു. പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്.

ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ (ഐടിപിഎൽ റോഡിന് സമീപം) ഉച്ചയ്ക്ക് 12.55 ന് ഐഇഡി പൊട്ടിത്തെറിച്ചു, ഈ സമയം ഭക്ഷണശാലയിൽ 250 ഓളം ഉപഭോക്താക്കളുണ്ട്. നിരവധി പേരേ കൊല്ലാൻ പ്ളാനിട്ട് തിരക്കുള്ള സമയം സ്ഫോടത്തിനു തിരഞ്ഞെടുത്തു.

കൂടുതലും സോഫ്റ്റ്വെയർ കമ്പനികളിലെയും സാമ്പത്തിക സേവന സ്ഥാപനങ്ങളിലെയും ജീവനക്കാരാണ്.25നും 30നും ഇടയിൽ പ്രായമുള്ള ആളാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സിസിടിവി വീഡിയോ ദൃശ്യങ്ങൾ വിശകലനം ചെയ്ത മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു, മുഖംമൂടി ധരിച്ചയാൾ രാവിലെ 11.30 ഓടെ റസ്റ്റോറൻ്റിന് സമീപം ബസിൽ നിന്ന് ഇറങ്ങി നടക്കുന്നതായി കണ്ടെത്തി. ക്യാഷ് കൗണ്ടറിൽ ഒരു പ്ലേറ്റ് റവ ഇഡ്ഡലി വാങ്ങി ടോക്കൺ എടുത്തു. രാവിലെ 11.45 ഓടെ ബാഗ് ഡസ്റ്റ്ബിന്നിനടുത്ത് വച്ച ശേഷം അദ്ദേഹം പുറത്തിറങ്ങി. ഒരു മണിക്കൂറിന് ശേഷം ടൈമർ ഉപയോഗിച്ച് ബോംബ് സ്‌ഫോടനം നടത്തി.

ബാഗ് ഉപേക്ഷിച്ചയാളെ തിരിച്ചറിയാൻ എ ഐ പവർ ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യയാണ് സിറ്റി പോലീസ് വിന്യസിക്കുന്നത്. പ്രതിയുടെ മുഖത്തിന്റെ പ്രത്യേകതകൾ സിസിടിവികൾ പതിഞ്ഞിട്ടുണ്ട്,പ്രതിയേ ട്രാക്ക് ചെയ്യാൻ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് പൊരുത്തപ്പെടുത്തുകയാണ്, എന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.