ലോകം ചുറ്റി സനാതനധർമം പ്രചരിപ്പിക്കുന്ന ലിത്വാനിയയിലെ ബ്രഹ്മചാരികൾ, സ്ത്രീകൾ ഇവർക്ക് അമ്മമാർ

ഇത് ഹോളി നെയിം മൊണാസ്റ്ററി എന്ന ആശ്രമത്തിലെ സന്യാസിമാരാണ് കഠിന വൃത്തിലൂടെ ജീവിതം നയിക്കുന്നവർ യാതൊരു സുഖസൗകര്യവും ഇല്ലാതെ ദർശിക്കുന്ന ഏതൊരു സ്ത്രീയേയും ‘അമ്മ എന്ന് മാത്രം സംബോധന ചെയ്ത സന്താനധർമ്മ പ്രചാരണം നടത്തുന്നവർ
.
ഇതു ലിത്വാനിയ എന്ന Eastern European രാജ്യത്തെ Holy Name Monastery എന്ന് പേരുള്ള ഒരു ബ്രഹ്മചാരി ആശ്രമത്തിൻ്റെ കഥ ആണ്. ഇന്ത്യയ്ക്ക് പുറത്തു കർശന വ്യവസ്ഥകളോടെ സന്യാസം അനുഷ്ഠിക്കുന്ന കഠിന ബ്രഹ്മചാരികളായ സന്യാസിമാർ. ഇവരുടെ ദിന ചര്യകൾ കഠിനമാണ് ഹിമാലയത്തിൽ വർഷങ്ങളോളം സന്യാസചര്യ അനുഷ്ഠിക്കുന്ന സന്ന്യാസിമാർക്ക് പോലും സാധിക്കാത്ത തരത്തിലുള്ള ദിനചര്യകളാണ് ഇവർ അനുഷ്ഠിക്കുന്നത് എന്ന് പറയുമ്പോൾ തന്നെ ആത്മനിയന്ത്രണം എത്രമാത്രം ഇവർക്ക് സാധ്യമാകുന്നു എന്നത് വ്യക്‌തമാണ്. സ്ത്രീകളിൽ നിന്ന് പോലും അകലം പാലിക്കുന്ന സന്യാസി സമൂഹമാണ് ഇവർ . ഉപനയനം കഴിഞ്ഞു പൂണൂൽ ധരിച്ച് ഗായത്രി മന്ത്രം എന്നും ജപിക്കുന്നവർ ആണ്
പണ്ടത്തെ ഗുരുകുല സമ്പ്രദായത്തിൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കുന്നു.

ഇവരുടെ സന്യാസിയുടെ കീഴെ അദ്ദേഹത്തെ സേവിച്ചു ഗുരുവിൻ്റെ ആജ്ഞകൾ അനുസരിച്ച് ശ്രീകൃഷ്ണൻ സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ കഴിഞ്ഞത് പോലെ ഉള്ള ജീവിതം. ഇവർ കഴിഞ്ഞ വർഷം Europe-ഇലെ പ്രശസ്തമായ ISKCON- ഇൻ്റെ കീഴിലുള്ള New Mayapur enna France-ile കൃഷ്ണ ബലരാമ ക്ഷേത്രം, പാരിസ്-ile ശ്രീ ശ്രീ രാധാ പാരിസ് ഈശ്വര ക്ഷേത്രവും, Belgium- ത്തിലെ Radhadesh എന്ന ക്ഷേത്രവും Europe- ഇലെ മറ്റു അനവധി ക്ഷേത്രങ്ങളും സന്ദർശിച്ചു

ഇവിടത്തെ എല്ലാവരും Lithuania, Estonia, Slovakia പോലുള്ള Eastern European രാജ്യങ്ങളിലെ ബ്രഹ്മചാരിമാരാണ്. ഇത് നടത്തുന്നതു ഒരു European സന്യാസി ആണ് അദ്ദേഹത്തിൻ്റെ പല ആനന്ദ വർധന സ്വാമി എന്നാണ്. ഇവരുടെ ആശ്രമത്തിൽ സ്ത്രീകൾ ഇല്ല. ഇവർ എല്ലാ വർഷവും ഹരിനാമം പ്രചരിപ്പിക്കാനും കൃഷ്ണനെ പറ്റി മറ്റുള്ളവരെ അറിയിക്കാനും ഭഗവദ് ഗീത, ഭാഗവതം ഒക്കെ തുടങ്ങിയ പുസ്തകങ്ങൾ പല ഭാഷകളിൽ ആയി വിൽക്കുന്നതിന് വേണ്ടി ഒരു European Tour നടത്തുന്നുണ്ട്. ഈ European Tour നടത്തുന്നത് ഇവിടെ കാണുന്ന ബസിൽ ആണ്. ഈ ബസിൽ ഭഗവാൻ്റെ വിഗ്രഹങ്ങൾ ഉണ്ട്. അത് കൊണ്ട് ഈ ബസ്സിനെ അവർ “Travelling temple” എന്നാണു വിളിക്കുന്നത് ഈ ബസിൽ ആണ് അവരുടെ ഉറക്കവും, ആഹാരം പാചകം ചെയ്യലും, ഉറക്കവും, ജീവിതവും എല്ലാം Winter-ഇൽ ഇവർ Lithuania-yile ആശ്രമത്തിൽ പൂജകളും ഭാഗവത പാരായണം, ഗോശാല സംരക്ഷണം തുടങ്ങി ഭഗവാനെ ഭജിച്ച് കഴിയും. Summer and spring-il ഇവർ യൂറോപ്പ് പര്യടനം നടത്തും. 20 രാജ്യങ്ങൾ ഇവർ ഈ ബസിൽ സന്ദർശിക്കും.ഇവിടെ എല്ലാം ഇവർ ഭജനകൾ വഴികൾ നീളെ നടന്നു ദിവസം മുഴുവന് പാടും.

ഇവർ മദ്യം, മാംസം സിഗരറ്റ്, ഡ്രഗ്സ് ഒന്നും ഉപയോഗിക്കില്ല, വളരെ strict ആയി ബ്രഹ്മചര്യം അനുഷ്ഠിക്കുന്നത് ആണ്, അത് കൊണ്ട് സ്ത്രീകൾ ആയി ബന്ധം ഇല്ല, സ്ത്രീകൾ ആയി ഒറ്റക്ക് ഒരിടത്ത് സംസാരിക്കുക പോലും ഇല്ല, എല്ലാവരുടേയും മുന്നിൽ വച്ച് മാത്രമേ സ്ത്രീകൾ ആയി സംസാരിക്കുക ഉള്ളൂ. സ്ത്രീകളെ ഇവർ “മാതാജി” അഥവാ “അമ്മ” എന്നു മാത്രമേ വിളിക്കൂ.

ഇവർക്ക് കൈയ്യിൽ പൈസ ഇല്ല, ഇവർക്ക് യാതൊരു luxuries-um ഇല്ല. സ്വന്തമായി സമ്പാദ്യം ഒന്നും ഇല്ല ഭഗവദ് ഗീത ഭാഗവതം പോലെയുള്ള പുസ്തകങ്ങൾ വിറ്റു കിട്ടുന്ന പൈസ കൊണ്ടാണ് ബസിൽ പെട്രോൾ അടിക്കുന്നത് തന്നെ. ഇവരിൽ ചിലർ 15 വർഷങ്ങൾ ആയി ബ്രഹ്മചാരി ആയി കഴിയുന്നവർ ആണ്. അത് കൂടാതെ 15 വയസ്സുള്ള ഒരു കുട്ടി ബ്രഹ്മചാരിയും ഇവരുടെ കൂടെ ഉണ്ട്. എല്ലാ പ്രായത്തിൽ ഉള്ള ബ്രഹ്മചാരിമാരും ഉണ്ട്. ഇവരുടെ ലീഡർ സന്യാസി ഈ ബസിൽ ഇവരുടെ ആശ്രമത്തിൽ താമസിക്കുന്നു, Europe മുഴുവന് ചുറ്റി നടന്നു സനാതന ധർമ്മം പ്രചരിപ്പിക്കുന്നതാണ് ഇവരുടെ പ്രവർത്തി. പിന്നെ ISKCON-inte ഭക്തരും വഴിയിൽ ഇവരുടെ ഭജന കേൾക്കുന്നവരും ഭിക്ഷ നൽകും
അങ്ങിനെ ഭിക്ഷ നൽകുന്നവർക്ക് ഇവർ സമ്മാനമായി ഭഗവദ് ഗീത പോലെ ഉള്ള പുസ്തകങ്ങൾ കൊടുക്കും, ചിലർ ഇവർക്ക് അരിയും പച്ചകറികളും പെട്രോൾ വരെ സമ്മാനമായി കൊടുക്കും.അങ്ങിനെ ഭിക്ഷ കിട്ടുന്ന പൈസയും ഭക്ഷണവും ആണ് ഇവരുടെ ജീവനോപാധി.