സില്‍വര്‍ ലൈന് ബദല്‍ നീക്കവുമായി കേന്ദ്രം; എംപി മാരുടെ യോഗം വിളിക്കും

ന്യൂഡല്‍ഹി. സില്‍വര്‍ ലൈന് ബദല്‍ റെയില്‍വേ പാതനിര്‍മ്മിക്കുന്നത് സംബന്ധിച്ച് കേന്ദ്രം കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കും. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയുമോ എന്ന് റെയില്‍വേ പഠനം നടത്തിയിട്ടുണ്ടെന്നും ഇത് എംപി മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞുവെന്ന് വി മുരളീധരന്‍ പറഞ്ഞു. സില്‍വര്‍ ലൈന് ബദല്‍ പദ്ധതി കൊണ്ടുവരേണ്ട ആവശ്യം കേന്ദ്രമന്ത്രിയെ അറിയെച്ചെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നും. പദ്ധതിക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രിയെ കണ്ടത്.