ചെമ്മണ്ണൂർ ജ്വല്ലറി BOBY CHEMMANUR നിക്ഷേപ തട്ടിപ്പ് മൊഴി എടുത്തു, ബോബി ചെമ്മണ്ണൂർ തട്ടിപ്പ് വിവാദം

ബോബി ചെമ്മണ്ണൂർ തട്ടിപ്പ് വിവാദത്തിൽ.ബോബി ചെമ്മണ്ണൂർ നിക്ഷേപ തട്ടിപ്പ് നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും യൂത്ത് കോൺഗ്രസ് മുൻ ഉപാധ്യക്ഷനും ആയ നിയാസ് ഭാരതി നല്കിയ പരാതിയിൽ തിരുവന്തപുരം പോലീസ് കമ്മീഷണർ ഓഫീസിൽ മുമ്പാകെ തെളിവെടുപ്പ് നടന്നു. ഡിജിപിയാണ് അന്വേഷണം നടത്തുന്നത്. ചെമ്മണ്ണൂർ ജ്വല്ലറി ഒരു ധനകാര്യ സ്ഥാപനം അല്ല എന്നിരിക്കെ ജനങ്ങളിൽ നിന്നും വൻ തോതിൽ നിക്ഷേപം സ്വീകരിച്ച് സമാന്തിര ബാങ്കിങ്ങ് നടത്തുന്നു എന്ന് കാട്ടിയായിരുന്നു നിയാസ് ഭാരതി പരാതി നല്കിയത്. ആയിര കണക്കിനു ജനങ്ങളിൽ നിന്നും പണമായി സ്വീകരിച്ച് അത് ഡിപോസ്റ്റ് ആക്കി വയ്ക്കാനും ഉള്ള ലൈസൻസ് ഇവർക്ക് ഇല്ല എന്നും പരാതിയിൽ പറയുന്നു.

ജനങ്ങളിൽ നിന്നും മാസ തവണകളായി പണം നിക്ഷേപമായി സ്വീകരിച്ച് ഇവർ ഇന്ത്യൻ കോൺ ട്രാക്ട് ആക്ടിനു വിരുദ്ധമായ നിബന്ധനകൾ ഉൾകൊള്ളിച്ച് ഒരു ലഘുലേഖയും പണം ഇടപാടുകാർക്ക് നല്കുന്നു. തവണകൾ ലംഘിച്ചാൽ അടച്ച് പണം തിരികെ നല്കില്ല എന്നും പറയുന്നു. നിക്ഷേപം പൂർത്തിയാകുമ്പോൾ ജനങ്ങൾക്ക് പണം തിരികെ നല്കാതെ പൂർത്തിയാകുന്ന കാലത്തേ വിലക്ക് സ്വർണ്ണം നല്കുന്നു എന്നും നിയാസ് പറയുന്നു. ചെമ്മണ്ണൂർ ജ്വല്ലറി ജനങ്ങളിൽ നിന്നും ഇതികനം പിരിച്ചെടുത്ത് പണത്തിന്റെ കണക്കുകൾ പുറത്ത് വിടണം ജാഗ്രത പാലിച്ചില്ലെങ്കിൽ മറ്റൊരു പോപ്പുലർ ഫിനാൻസ് ദുരന്തം ഉണ്ടാകുമെന്നും നിയാസ് വ്യക്തമാക്കി.

ബോബി ചെമ്മണ്ണൂർ തട്ടിപ്പ് വിവാദത്തിൽ.BOBY CHEMMANNOOR SCAM