ഹൈന്ദവ വിശ്വാസത്തെയും ഗണപതിയെയും അവഹേളിച്ച എഎന്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം

ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചു എന്ന് ആരോപിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍ മണ്ഘലമായ തലശ്ശേരിയില്‍ വന്‍ സംഘര്‍ഷം. യുവ മോര്‍ച്ചയും മറ്റ് ഹിന്ദു സംഘടനകളും എഎന്‍ ഷംസീറിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. ഹൈന്ദവ വിശ്വാസത്തെയും ഗണപതിയെയും അവഹേളിച്ച എഎന്‍ ഷംസീര്‍ രാജിവെയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഗണപതി വെറും മിത്താണെന്നും ഹിന്ദു പൂരാണങ്ങള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു എഎന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശം. ഇതോടെയാണ് സ്പീക്കര്‍ക്കെതിരെ തലശ്ശേരിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നത്. യുവമോര്‍ച്ചയും മറ്റ് ഹിന്ദു സംഘടനകളും ചേര്‍ന്ന് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.

എറണാകുളം കുന്നത്തുനാട് നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു വിവാദ പരാമര്‍ശം. ഹിന്ദുകാല ഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമന കാലഘട്ടത്തെ പിന്നോട്ട് നയിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നും അതൊക്കെ മിത്തുകളാണെന്നും. എഐ സാങ്കേതിക വിദ്യയുടെ കാലത്ത് ഇതെല്ലാം മിത്താണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി പഠിപ്പിക്കുന്നു.പുഷ്പക വിമാനം എന്നാ പരാമര്‍ശം തെറ്റായ പ്രചാരണമാണ്. ടെക്‌നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്.