കമല്‍ നായിക വേഷം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റില്‍വച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി യുവനടി രംഗത്ത്

സംവിധായകന്‍ കമലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. സംവിധായകനായും ചലച്ചിത്ര അക്കാദമി ചെയര്‍മാനായുംബലാൽസംഗ പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നത് സിനിമാ പ്രേക്ഷകരെയും സിനിമാ ലോകത്തേയും ഞെട്ടിച്ചിരിക്കുന്നു. കമലിനെതിരെ പരാതിയില്‍ രൂക്ഷമായ ആരോപണങ്ങളാണ് ഉള്ളത്. കമൽ സംവിധാനം നിർവഹിച്ച’പ്രണയമീനുകളുടെ കടൽ’ എന്ന ചലച്ചിത്രത്തിൽ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിൽ വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കൊച്ചിയിലെ അഭിഭാഷകൻ മുഖേനയയച്ച നോട്ടീസിലെ ആരോപണം. ചലച്ചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം വിശ്വാസവഞ്ചന കാട്ടിയതായും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.

കമല്‍ ആട്ടിന്‍തോലിട്ട ചെന്നായയാണെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായികാവേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് നടി വെളിപ്പെടുത്തുന്നു.കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നടി അയച്ച വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്.മാപ്പുപറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ യുവനടി ആവശ്യപ്പെടുന്നത്, എന്നാല്‍ ഇതില്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ തുടരന്വേഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.

നടി സംവിധായകന് അയച്ച വക്കീല്‍ നോട്ടീസ് പുറത്തായിട്ടുണ്ട്.കഴിഞ്ഞവര്‍ഷം ഏപ്രില്‍ 29നാണ് കൊച്ചിയിലെ പ്രസിദ്ധനായ അഭിഭാഷകന്‍ മുഖേന പെണ്‍കുട്ടി കമലിന് വക്കീല്‍ നോട്ടീസ് അയച്ചത്.ഇടപ്പള്ളിയിലെ സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിന്റെ ആവശ്യപ്രകാരം യുവനടി ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് നടിയോട് ഫോട്ടോഗ്രാഫുകള്‍ വാട്‌സാപ്പ് വഴി അയച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്ഥിരം സന്ദേശങ്ങള്‍ അയയ്ക്കുകയും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാര്‍ട്ട്‌മെന്റിലേക്ക് സിനിമയിലെ വേഷത്തെക്കുറിച്ചുള്ള വിശദ ചര്‍ച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വാഗ്ദാനം ചെയ്ത നായികാ വേഷത്തില്‍ നിന്നും മാറ്റുമെന്നായിരുന്നു കമലിന്റെ ഭീഷണി. തുടര്‍ന്നും ലൈംഗിക തൃഷ്ണ അറിയിച്ച് കമല്‍ സന്ദേശങ്ങളയച്ചെങ്കിലും യുവനടി വഴങ്ങിയില്ല.

എന്നാല്‍ ജനുവരി 25ന് ചിത്രീകരണം ആരംഭിച്ചപ്പോള്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ നിര്‍ത്തി. തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ട നായികാ പദവിയില്‍ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് തന്നെ മറ്റൊരാളെ നിശ്ചയിച്ചിരുന്നതായി ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് യുവനടി അറിഞ്ഞത്. ഇതു സംബന്ധിച്ച് നല്‍കിയ പരാതികള്‍ ഇയാള്‍ തന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കി തീര്‍ത്തുവെന്നും, മുന്‍ ചിത്രമായ ആമിയുടെ സമയത്തും സംവിധായകന്‍ കമല്‍ ലൈംഗിക ആരോപണം നേരിട്ടിരുന്നു.

കമൽ ത്രാസം എന്ന ചലച്ചിത്രത്തിനു കഥയെഴുതി കമൽ ചലച്ചിത്രരംഗത്തു പ്രവർത്തനം ആരംഭിച്ചു. കമൽ മലയാളത്തിലെ മികച്ച സം‌വിധായകന്മാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്‌. 63 വയസുകാരനാണ്‌ കമൽ. മലയാളത്തിലെ പല പ്രമുഖരായ നടീനടന്മാർക്കും ഒരു നാഴികക്കല്ലായിരുന്നു കമലിന്റെ സിനിമകൾ.