അധ്യാപികയ്‌ക്കെതിരെ ഏഴാം ക്ലാസ് വിദ്യാർഥികൾ നൽകിയ പരാതി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ചെന്നൈ. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് ടീച്ചര്‍ക്കെതിരെ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി. ട്വിറ്ററിലാണ് വിദ്യാര്‍ഥികളുടെ പരാതി ആദ്യമായി പുറത്ത് വന്നത്. ഗയസ് എന്റെ അച്ഛന് അല്‍പം മുന്‍പ് കിട്ടിയ പരാതിക്കത്ത്. എനിക്ക് ശ്വാസം മുട്ടുന്നു എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ പരാതിയുടെ ചിത്രം പങ്കുവെയ്ച്ചത്.

അതേസമയം എവിടെ നിന്നുള്ള വിദ്യാര്‍ഥികളുടെ കത്താണിതെന്ന് വിവരം ഇല്ല. ഇത്തരം വിവരങ്ങള്‍ ഒന്നും തന്നെ കുട്ടികള്‍ എഴുതിയ പരാതിയില്‍ ഇല്ലാ എന്നതാണ് സത്യം. മിസിസ് ഹാഷിനെതിരെയാണ് കുട്ടികളുടെ പരാതി എന്ന് പ്രചരിക്കുന്ന കത്തില്‍ നിന്നും അറിയാന്‍ സാധിക്കും. കുട്ടികളുടെ പരാതി ഇങ്ങനെ അവര്‍ക്ക് തീരെ മര്യാദയില്ലെന്ന് കുട്ടികള്‍ പരാതിപ്പെടുന്നു. എല്ലാവരോടും ദേഷ്യത്തോടെയാണ് പെരുമാറുന്നത്.

തമിഴില്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നതായിട്ടും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് പരാതി. നിരവധി പേരാണ് പഠനകാലത്തെ അധ്യാപകരുടെ പെരുമാറ്റത്തെക്കുറിച്ച് പ്രതികരിക്കുന്നത്. കുട്ടികളുടെ പരാതിയില്‍ എന്ത് തീരുമാനം എടുത്തു എന്ന് അറിയാന്‍ താല്‍പര്യം ഉണ്ടെന്ന് ചിലര്‍ പറയുന്നു.