വെയിൽ കൊള്ളുന്നവർ മരിക്കില്ല- കൊറോണക്ക് കീഴടക്കാൻ ആകില്ല പുതിയ പഠന റിപോർട്ട് കർമ്മ ന്യൂസ് പുറത്ത് വിട്ടു

covid 19 new study report dr joji abraham

കൊറോണ വൈറസിൽ നിന്നും അതിജിവിക്കാനുള്ള സ്വയ ആർജ്ജിത പ്രതിരോധവുമായി ബന്ധപ്പെട്ട പുതിയ പഠന റിപോർട്ട് കർമ്മ ന്യൂസ് ചാനൽ പുറത്ത് വിട്ടു.  വൈറ്റമിൻ ഡി ഉണ്ടെങ്കിൽ കൊറോണ വൈറസ് ഗുരുതരമായി ബാധിക്കുകയോ മരണത്തിലേക്ക് മനുഷ്യനെ നയിക്കുകയോ ചെയ്യില്ല.

നന്നായി വെയിൽ കൊള്ളുന്നവർക്കും വെയിലിൽ ജോലി ചെയ്യുന്നവർക്കും ഉഷ്ണ മേഖലയിൽ ഉള്ളവർക്കും കൊറോണ പടരും. എന്നാൽ ഈ വൈറസിനെ അവരെ കൂട്ടമായി മരണത്തിലേക്ക് തള്ളി വിടാൻ ആകില്ല. കാരണം അവരുടെ ശരീരത്തിൽ സൂര്യ പ്രകാശത്തിൽ നിന്നും സ്വരൂപിച്ച് ശേഖരിച്ച് വയ്ച്ചിരിക്കുന്ന വൈറ്റമി ഡി തന്നെ.

ഈ ശാസ്ത്രീയ പഠനം കർമ്മ ന്യൂസിൽ അവതരിപ്പിക്കുന്നത് ഓസ്ട്രേലിയൻ അക്കാഡമി ഓഫ് ഹെൽത്ത് സേഫ്റ്റി ആന്റ് എൻവിയോന്മെന്റ് ഡയറക്ടർ ജോജി എബ്രഹാം ആണ്‌. കാര്യ കാരണങ്ങൾ നിരത്തിയാണ്‌ ഇദ്ദേഹത്തിന്റെ അവതരണം. കൃത്യമായ തെളിവുകൾ നിരത്തിയാണ്‌ കർമ്മ ന്യൂസ് വെബ് ചാനലിൽ 26നു രാവിലെ അദ്ദേഹം ഈ പരിപാടി അവതരിപ്പിച്ചത്. അതിന്റെ വീഡിയോയും നിങ്ങൾക്ക് താഴെ കാണാം

സൂര്യ ഭഗവാൻ എന്നും സൂര്യൻ ലോകത്തിന്റെ വെളിച്ചവും ജീവനും ആണെന്നും ഒക്കെ മതവും ശാസ്ത്രവും സമ്മതിക്കുന്നു. സൂര്യ കിരണങ്ങൾ എന്ന് നിലക്കുന്നുവോ പിന്നെ ഭൂമി തണുത്ത് വിറച്ച് സർവ്വ ചരാചരങ്ങളും ഉടൻ നശിക്കും. അന്ധകാരവും കൂരിരുട്ടും മാത്രമാകും. അത്ര പ്രധാനമാണ്‌ സൂര്യ രശ്മികൾക്ക് ഈ പഠനത്തിലും.കൊറോണ വന്ന് മരിക്കുന്നത് ശാസകോശത്തേ ബാധിക്കുന്നതിനാലാണ്‌. ശ്വാസ കോശത്തേ ആക്രമിച്ച് ന്യുമോണിയ ആയാണ്‌ മരണം. എന്നാൽ വൈറ്റമിൻ ഡി ഉള്ള ഒരാളുടെ ശരീരത്ത് കൊറോണ വൈറസ് വന്നാൽ ശ്വാസകോശത്തേ തകർക്കാൻ ആകില്ല. അത്തരക്കാർക്ക് കൊറോണയെ തുരത്തി ഓടിക്കാൻ ശരീര പ്രതിരോധം ഉണ്ട്.

ഇന്ത്യൻ വിദഗ്ദർക്കും ഇത് പഠിക്കാവുന്നതും വിലയിരുത്താവുന്നതും ആണ്‌. ഇത്തരത്തിൽ ഒരു വിവര വിതരണം ചർച്ചക്കായി കർമ്മ ന്യൂസ് ഇന്ത്യൻ ഗവേഷകർക്ക് മുന്നിലും അവതരിപ്പിക്കുന്നു. വിശദന്മായ റിപോർട്ട് അടങ്ങിയ വീഡിയോ കാണുക- ഉപകാരപ്പെടുമെങ്കിൽ മറ്റുള്ളവരിലേക്കും ഷേർ ചെയ്യുക