കോവിഡ് കേസുകൾ ഉയരുന്നു ; രാജ്യത്ത് ആക്ടീവ് കേസുകൾ പതിനായിരം കടന്നു

ന്യൂദല്‍ഹി: കോവിഡ് കേസുകളില്‍ രാജ്യത്ത് വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1805 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 10,000 കടന്നു. കഴിഞ്ഞ ദിവസം 7 കൊവിഡ് മരണങ്ങളാണ് ഉണ്ടായത്.

മാഹാരാഷ്ട്രയിലും ഗുജറത്തിലും 2 വീതവും കേരളത്തില്‍ 3 പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കേരളത്തിൽ കോവിഡ് കണക്കുകള്‍ പ്രകാരം ആക്ടീവ് കേസുകളുടെ പട്ടികയില്‍ കേരളമാണ് ഒന്നാമത്. ശനിയാഴ്ച കേരളത്തില്‍ 1500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം.

കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇന്ന് വൈകുന്നേരം സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗം നടത്തും.