കർമ്മ ന്യൂസിനെതിരെ കലാപ കേസ് നൽകി സി.പി.എം നേതാവ് കെ എം ജോസഫ്

കണ്ണൂർ ജില്ലയിലെ പ്രമുഖ സി പി എം നേതാവ് കെ എം ജോസഫ് ബിജെപിയിലേക്ക് ചേരാൻ ചർച്ച നടത്തി എന്ന വാർത്ത കർമ്മ ന്യൂസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. കെ എം ജോസഫ് ഇപ്പോൾ കർമ്മ ന്യൂസിനെതിരെ കണ്ണൂർ പോലീസിൽ പരാതി നല്കിയിരിക്കുകയാണ്‌. വ്യാജ വാർത്ത ചെയ്ത് കണ്ണൂരിൽ കലാപത്തിനു കർമ്മ ന്യൂസ് ശ്രമിച്ചു എന്നാണ്‌ കെ എം ജോസഫിന്റെ പരാതി. കെ എം ജോസഫ് കർമ്മ ന്യൂസിനെതിരായ പരാതി നല്കിയതോടെ കൂടുതൽ ഇതുമായി ബന്ധപ്പെട്ട തെളിവ് പുറത്ത് വിടുകയാണ്‌ .

കെ എം ജോസഫ് ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായി നടത്തുന്ന ചർച്ച നടത്തുന്ന ദൃശ്യങ്ങളും വീഡിയോകളും കർമ ന്യൂസ് പുറത്തുവിടുകയണ്. എ പി അബ്ദുള്ളകുട്ടിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ ചർച്ചയിൽ മറ്റ് ബിജെപി പ്രവർത്തകരെയും കാണാം
ഇത്തരത്തിൽ കെ എം ജോസഫ് നടത്തിയ ചർച്ചയുടേയും മറ്റും ഓഡിയോകളും വീഡിയോകളും ഉണ്ട്. ഈ ചിത്രങ്ങളും നിഷേധിച്ചാൽ അടുത്ത ഘട്ടം ബിജെപി നേതാക്കളുമായി നടത്തിയ ഓഡിയോ പുറത്ത് വിടും എന്ന് കർമ്മ ന്യൂസ് കണ്ണൂർ ടീം വ്യക്തമാക്കി.

കെ എം ജോസഫ് ഉത്തര മലബാറിലെ സി പി എമ്മിന്റെ അടിത്തറ പാകിയ നേതാവാണ്‌. ബിജെപിയിലേക്ക് എന്ന രീതിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. ശരിയായ ഒരു കമ്യൂണിസ്റ്റ് നുണ പറയില്ല. അവസരവാദി ആകില്ല. പെരും നുണകൾ ഇങ്ങിനെ പറയില്ല. അടുത്തത് പാർട്ടി മാറാൻ നടത്തിയ കൂടുതൽ തെളിവ് പുറത്ത് വിടും എന്ന് പറയുന്നത് കർമ്മ ന്യൂസ് കണ്ണൂർ ടീം ആണ്‌.

വീഡിയോ കാണാം