സംവിധായകനും ഛായാഗ്രഹകനുമായ കെവി ആനന്ദ് അന്തരിച്ചു

ചെന്നൈ: സംവിധായകനും ഛായാഗ്രഹകനുമായ കെവി ആനന്ദ് അന്തരിച്ചു. ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. 54 വയസ്സായിരുന്നു. 1994ല്‍ മോഹന്‍ലാല്‍ നായകനായ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കിയിരുന്നു.

കെവി ആനന്ദ് തന്റെ കരിയര്‍ ആരംഭിക്കുന്നത് ദിനപത്രത്തില്‍ ഫോട്ടോഗ്രഫര്‍ ആയിട്ടാമ്. പിസി ശ്രീറാമിന്റെ ഗോപുര വാസലിലെ, മീര, ദേവര്‍ മഗന്‍, അമരന്‍, തിരുവിത തിരുവിത എന്നി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

മിന്നാരം, ചന്ദ്രലേഖ, മുതല്‍വന്‍, ജോഷ്, നായക്, ബോയ്‌സ്, കാക്കി, ശിവാജി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യമാറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. 2005ല്‍ കാണ കണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് അയന്‍, കോ, മാട്രാന്‍, അനേഗന്‍, കവന്‍, കാപ്പന്‍ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങള്‍ തമിഴ് സിനിമാലോകത്തിന് നല്‍കി.