മദ്യലഹരിയില്‍ പെരുമ്പാമ്പുമായി യുവാവിന്റെ അഭ്യാസ പ്രകടനം, പാമ്പ് കഴുത്തില്‍ ചുറ്റി

കണ്ണൂര്‍. മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കൈയില്‍ പിടിച്ച് യുവാവിന്റെ അഭ്യാസ പ്രകടനം. കണ്ണൂര്‍ വളപട്ടണത്തിലാണ് യുവാവ് മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കൈയില്‍ പിടിച്ച് അഭ്യാസ പ്രകടനം നടത്തിയത്. അതേസമയം അഭ്യാസത്തിനിടെ കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്.

കണ്ണൂര്‍ വളപട്ടണം പെട്രോള്‍ പമ്പിന് സമീപത്താണ് സംഭവം. ചന്ദ്രന്‍ എന്ന യുവാവ് പെരുമ്പാമ്പുമായി പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നുവെന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് പാമ്പിനെ തോളത്തിട്ട് പോകുന്നത് ചിത്രീകരിക്കാന്‍ ഇയാള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.

എന്നാല്‍ യുവാവ് പെരുമ്പാമ്പുമായി അഭ്യാസ പ്രകടനം നടത്തുമ്പോഴാണ് ചഴുത്തില്‍ ചുറ്റിയത്. തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു.