ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കാന്‍ ഇഡി സുപ്രീംകോടയില്‍ ഹര്‍ജി നല്‍കി

മയക്കുമരുന്ന് ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കര്‍ണാടക ഹൈക്കോടതിയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കിയത്.

ബെംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ബിനീഷ് കോടിയേരിക്ക് നോട്ടീസ് അയച്ചു. കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവുകളുണ്ട് വരവില്‍ കഴിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വെളിപ്പെടുത്താന്‍ ബിനീഷ് കോടിയേരിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇഡി സുപ്രിംകോടതിയെ അറിയിച്ചു.

ലഹരിക്കടത്ത് കേസ് പ്രതിയായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി ബിനീഷ് കോടിയേരിക്കെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. കേസില്‍ 2020 ഒക്ടോബറിലാണ് ബിനീഷ് കോടിയേരി ഇഡി അറസ്റ്റ് ചെയ്യുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷിന് ജാമ്യം ലഭിക്കുന്നത്.