കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റിൽ പൊട്ടിത്തെറി, 1000 ലിറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്

പത്തനംതിട്ട. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് പൊട്ടിത്തെറിച്ച് അപകടം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 1000 ലിറ്റര്‍ സംഭരിക്കാന്‍ സാധിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ട് സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. പൊട്ടിത്തെറിയില്‍ പ്ലാന്റ് പൂര്‍ണമായും തകര്‍ന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് നിര്‍ദേശം. കൂടാതെ സാങ്കേതിക വിദഗ്ധര്‍ കൂടി അന്വേഷണം നടത്തും.