വ്യാജ കാന്‍സര്‍ മരുന്ന് നിര്‍മിച്ച് വിതരണം : 8 കോടി രൂപയുടെ വ്യാജ കാന്‍സര്‍ മരുന്നുകൾ പിടികൂടി, 4 പേർ അറസ്റ്റിൽ

ന്യൂഡൽഹി. രാജ്യമെമ്പാടും വ്യാജ കാന്‍സര്‍ മരുന്ന് നിര്‍മിച്ച് വിതരണം ചെയ്തുവന്ന സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 4 പേര്‍ അടങ്ങുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്ന് എട്ട് കോടി രൂപ വിലവരുന്ന വ്യാജ മരുന്നുകള്‍ ആണ് പോലീസ് കണ്ടെടുത്തിരിക്കുന്നത്.

ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ പറയുന്നതനുസരിച്ച് 2 എഞ്ചിനീയര്‍മാരും ഒരു ഡോക്ടറും ഒരു എംബിഎക്കാരനും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടെന്നും ഇവരെ എത്രയും വേഗം പിടികൂടുമെന്നും കമ്മീഷണർ അറിയിച്ചു.

ജീവന്‍ രക്ഷാ കാന്‍സര്‍ മരുന്നുകള്‍ എന്ന വ്യാജേനയാണ് പ്രതികള്‍ നിര്‍മാണം വ്യാജ മരുന്നുകൾ നിർഫ്‌മ്മാണം നടത്തിയിരുന്നത്. കഴിഞ്ഞ 4 വര്‍ഷമായി ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഹരിയാനയിലെ സോനിപട്ടിലെ ഒരു ഫാക്ടറിയും ഗാസിയാബാദിലെ ഒരു ഗോഡൗണും പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് വിവിധ സംസ്റ്റൈഹാനങ്ങളിൽ വിതരണ ശൃംഖല തന്നെ ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.