വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാര്‍ദ് അന്തരിച്ചു

ഫ്രഞ്ച് നവതരംഗസിനിമകളുടെ ആചാര്യന്മാരിലൊരാളായ ഴാങ് ലൂക്ക ഗൊദാര്‍ദ് (91) അന്തരിച്ചു.1950 കളിലും 60കളിലും ചലചിത്ര മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് ആദ്ദേഹം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ചലചിത്ര സൈദ്ധാന്തികരില്‍ പ്രമുഖനാണ് അദ്ദേഹം.

ഴാങ് ലൂക്ക ഗൊദാര്‍ദ് ചൊവ്വാഴ്ച പുര്‍ച്ചെയായിരുന്നു അന്ത്യം. ബ്രത്‌ലസ്, കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലീവ്, എ വുമണ്‍ ഈസ് എ വുമണ്‍, വീക്കെന്‍ഡ്, ആല്‍ഫവില്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചലചിത്രങ്ങള്‍.

പൊളിറ്റിക്കല്‍ സിനിമയുടെ ശക്തനായ പ്രയോക്താവ്, ചലചിത്ര നിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിനിലകളിലും ഴാങ് ലൂക്ക ഗൊദാര്‍ദ് ശക്തമായ സാന്നിധ്യമായിരുന്നു.