പാലക്കാട് പോക്‌സോ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടു പോയകേസില്‍ അച്ഛനും അമ്മയും അറസ്റ്റില്‍

പാലക്കാട് പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അതിജീവിതയുടെ അമ്മയും അച്ഛനേയും പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അതിജീവിതയായ 10 വയസ്സുകാരിയെ ഗുരുവായൂരില്‍ നിന്നും കണ്ടെത്തിയിരുന്നു.

കുട്ടിയെ 2021ലാണ് പ്രതികള്‍ പീഡിപ്പികുന്നത്. സംഭവത്തിന് ശേഷം മുത്തശ്ശിയുടെ ഒപ്പമായിരുന്നു അതിജീവിത താമസിച്ചിരുന്നത്. ശിനിയാഴ്ച വിചാരണ തുടങ്ങുവാനിരിക്കെയാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോയത്. വിചാരണയ്ക്ക് മുമ്പ് കുട്ടിയെ സ്വാധീനിക്കുവനാണ് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് കരുതുന്നു.