നടൻ എന്നതിലുപരി യാതൊരു കാട്ടികൂട്ടലുകളും ഇല്ലാത്ത മനുഷ്യനായിരുന്നു, ഈ മനുഷ്യനെ ഞാൻ ഉള്ള കാലത്തോളം സെലിബ്രേറ്റ് ചെയ്യുമെന്ന് തോന്നുന്നു

നടൻ വിജയ് സേതുപതിയെ കണ്ടുമുട്ടിയ സന്തോഷം സോഷ്യൽമീഡിയയിലൂടെ പങ്കിട്ട് ഹൗസ് സർജൻ ഫാത്തിമ അസ്‍ല. ഞാൻ ഒരു പരിധിയിൽ കവിഞ്ഞ് എനിക്ക് അറിയാത്ത ഒരു മനുഷ്യനെയും celebrate ചെയ്യാറില്ല, ആരും ഒരുപാട് ആഴത്തിൽ എന്നെ സ്വാധീനിക്കാറുമില്ല.. പക്ഷെ, ഈ മനുഷ്യനെ ഞാൻ ഉള്ള കാലത്തോളം celebrate ചെയ്യുമെന്ന് തോന്നുന്നു..വികടൻ tv ക്ക് കൊടുത്ത interview ൽ വിജയ് സേതുപതിയെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞിരുന്നു.. അവരിലൂടെ കാര്യങ്ങൾ അറിഞ്ഞ അദ്ദേഹം നേരിട്ട് കാണാം എന്ന് പറഞ്ഞപ്പോഴാണ് പണ്ടെന്നോ കണ്ട ആ സ്വപ്നം സത്യമായതെന്ന് ഫാത്തിമ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ,

ഞാൻ എപ്പോഴും പറയാറില്ലേ..”നമ്മള് കാണുന്ന സ്വപ്‌നങ്ങളിലൂടെ , ഒരു പ്രതിസന്ധി വരുമ്പോൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങളിലൂടെ ഒക്കെയാണ് നാളെ നമ്മൾ അറിയപ്പെടാൻ പോവുന്നത് ” എന്ന്.. ഒരുപാട് മനുഷ്യര് സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, കാണാൻ ആഗ്രഹിക്കുന്ന,ജീവിതത്തോട് പൊരുതി ഒരു ലോകം ഉണ്ടാക്കി എടുത്ത വിജയ് സേതുപതി എന്ന മനുഷ്യൻ എന്നെ വിളിച്ചത് എന്താന്ന് അറിയോ..?! “ഡോക്ടറേ ” ന്ന്..അപ്പൊ അവിടേക്ക് വന്നവരോടൊക്കെ “ഡോക്ടറാണ്, ഒരുപാട് കഷ്ടപ്പെട്ടു നേടിയെടുത്തതാണ് ” എന്നൊക്ക പറഞ്ഞ് അദ്ദേഹം എന്നെ പരിചയപ്പെടുത്തി കൊടുക്കുമ്പോഴൊക്കെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ വാക്കുകളിൽ ബഹുമാനവും സ്നേഹവുമായിരുന്നു..

നോക്കൂ.. ഞാൻ ഒരു പരിധിയിൽ കവിഞ്ഞ് എനിക്ക് അറിയാത്ത ഒരു മനുഷ്യനെയും celebrate ചെയ്യാറില്ല, ആരും ഒരുപാട് ആഴത്തിൽ എന്നെ സ്വാധീനിക്കാറുമില്ല.. പക്ഷെ, ഈ മനുഷ്യനെ ഞാൻ ഉള്ള കാലത്തോളം celebrate ചെയ്യുമെന്ന് തോന്നുന്നു..വികടൻ tv ക്ക് കൊടുത്ത interview ൽ വിജയ് സേതുപതിയെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞിരുന്നു.. അവരിലൂടെ കാര്യങ്ങൾ അറിഞ്ഞ അദ്ദേഹം നേരിട്ട് കാണാം എന്ന് പറഞ്ഞപ്പോഴാണ് പണ്ടെന്നോ കണ്ട ആ സ്വപ്നം സത്യമായത്..കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചപ്പോൾ, വീട്ടിലെ, നാട്ടിലെ വിശേഷങ്ങൾ ചോദിച്ചപ്പോൾ, excited ആയി ഇരുന്ന എന്നെ സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു നടൻ എന്നതിലുപരി യാതൊരു കാട്ടികൂട്ടലുകളും ഇല്ലാത്ത മനുഷ്യനായിരുന്നു അയാൾ ..അയാളെ സ്നേഹിക്കുന്ന മനുഷ്യരോടാണ്, നമ്മുടെയൊക്കെ എല്ലാ സ്നേഹവും ബഹുമാനവും അതിന്റെ ഏറ്റവും ഉന്നതിയിൽ തന്നെ വിജയ് സേതുപതി അർഹിക്കുന്നുണ്ട്,ഒരു നടൻ ആയിട്ട് മാത്രമല്ല, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനായിട്ട്..

“നിങ്ങള് ഇത്രയും fight ചെയ്ത് സ്വപ്‌നങ്ങൾ നേടിയെടുത്തത് കൊണ്ടാണ് അദ്ദേഹം കാണണം എന്ന് പറഞ്ഞത്.. അത് നിങ്ങളോട് ഉള്ള സ്നേഹമാണ് ” ഏറ്റവും ഒടുവിൽ അന്ന് ഇന്റർവ്യൂ എടുത്ത ആൾ പറഞ്ഞത് ഇതായിരുന്നു..നോക്കൂ.. എനിക്ക് ഇതൊക്കെ മതി, നടന്ന വഴികൾ ശെരി ആയിരുന്നു എന്ന് വീണ്ടും വീണ്ടും വിളിച്ചു പറയാൻ..