സ്ത്രീകളെ ഫോണ്‍ ചെയ്ത് നിരന്തരം ശല്യം, അശ്ലീല സംസാരം, 44കാരന്‍ പോലീസ് പിടിയില്‍

പള്ളിക്കല്‍: സ്ത്രീകളെ ഫോണ്‍ ചെയ്ത് നിരന്തരം ശല്യം ചെയ്യുകയും അശ്ലീലം സംസാരിക്കുകയും ചെയ്തിരുന്നയാളെ പള്ളിക്കല്‍ പോലീസ് പിടികൂടി. മടവൂര്‍, മാങ്കോണം ക്ലാവറകുന്ന് കുറുങ്കുളത്തുകോണം നിസാം മന്‍സിലില്‍ നിസാം എന്ന 44കാരനായ ഞരമ്പ് രോഗിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ നമ്പര്‍ തപ്പിയെടുത്ത് ഫോണ്‍ ചെയ്യുകയാണ് നിസാമിന്റെ രീതി. ഫോണ്‍ വിളിച്ച ശേഷം അശ്ലീല ഭാഷയിലാണ് സംസാരം. പല വട്ടം ഇയാള്‍ സ്ത്രീകളെ വിളിച്ചു. എതിര്‍ക്കുന്ന സ്ത്രീകളെ അസഭ്യം പറയുന്നതും ഇയാളുടെ പതിവാണ്.

പള്ളിക്കല്‍ സ്വദേശിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കടയ്ക്കല്‍, പള്ളിക്കല്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഗര്‍ഭിണിയായ പട്ടികജാതിയില്‍പെട്ട യുവതിയെ ഉപദ്രവിച്ച കേസും നിലവില്‍ ഉണ്ട്. എസ്.എച്ച്.ഒ. പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാമ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.