കാറിൽ ഹെൽമെറ്റ് വെക്കണോ എന്ന് ഉടമ, കോടികൾ മുടക്കി സ്ഥാപിച്ച ക്യാമറകളുടെ നിലവാരം പരിശോധിക്കണം, ഉദ്യോഗസ്ഥയും കാറുടമയുമായുള്ള സംഭാഷണം പുറത്ത് 

സർക്കാർ കോടികൾ ചിലവാക്കി നടത്തുന്ന കോമാളിതരങ്ങൾ. പിണറായിയുടെ ഗുണനിലവാരമില്ലാത്ത ക്യാമറകൾ ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നു. കഴിഞ്ഞ ദിവസം ഹെൽമെറ്റ് വെച്ചില്ലെന്ന കാരണത്താൽ കോട്ടയത്തു കാറിൽ പോയ വ്യക്തിക്ക് കാമറ ഫൈൻ അടിച്ചു വന്നു. കാറിൽ ഹെൽമെറ്റ് ധരിക്കണോ എന്ന സംശയം തീർക്കാൻ വിളിച്ച വാഹന ഉടമയുടെ വാക്കുകൾക്ക് മുന്നിൽ ഫോൺ എടുത്ത ഉദ്യോഗസ്ഥ ചൂളിപ്പോയി. കാറിൽ ഹെൽമെറ്റ്‌ വെക്കണോ എന്ന് ചോദിക്കുന്നത് വരെഉള്ള മാഡത്തിന്റെ കോൺഫിഡൻസ് അപാരം. അത് കഴിഞ്ഞപ്പോൾ അറിയാത്ത ഈശ്വരനെ അവരും വിളിച്ചു പോയി

ക്യാമറകളുടെ പരീക്ഷണം നടന്നപ്പോൾ ദിവസം നാലരലക്ഷം നിയമലംഘനങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ദിവസം 2500 നിയമലംഘനങ്ങൾവരെ കണ്ടെത്തിയ ക്യാമറകൾ ഇക്കൂട്ടത്തിലുണ്ട്. ഏപ്രിൽ 20-നാണ് ക്യാമറകൾ ഉദ്ഘാടനംചെയ്തത്. ഇതിനുശേഷം രണ്ടുലക്ഷം നിയമലംഘനങ്ങളായി കുറഞ്ഞതായി മോട്ടോർവാഹനവകുപ്പ് അധികൃതർപറഞ്ഞു.

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അധികവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എ.ഐ. ക്യാമറ പിടികൂടുന്നത്. ക്യാമറകളുള്ള സ്ഥലങ്ങൾ ഒഴിവാക്കി യാത്രചെയ്യുന്നവരുമുണ്ട്. നിലവിൽ നോട്ടീസ് അയക്കുന്നുണ്ടെങ്കിലും പിഴ അടയ്‌ക്കേണ്ടതില്ല. മേയ് 20 മുതൽ പിഴയീടാക്കും.