എന്റെ കുടുംബത്തോട് ചെയ്തത് പറഞ്ഞാൽ മോദിക്ക് പുസ്തകം എഴുതേണ്ടി വരും,പ്രിയങ്കയുടെ മറുപടി, എന്റെ സഹോദരനിൽ നിന്ന് പഠിക്കണം

കോൺഗ്രസ് തന്നെ 91 പ്രാവശ്യം അപവാദം പറഞ്ഞ് ഉപദ്രവിച്ചു എന്ന് വെളിപ്പെടുത്തിയ നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് ജനറൽ സിക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര.പൊതുജീവിതത്തിൽ ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നും അതിനു ഇനിയും തയ്യാറി ഇരിക്കാനും മോദിയോട് പ്രിയങ്ക പറയുന്നു.കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഞാൻ കാണുന്നത് വിചിത്രമാണ് .എന്റെ കുടുംബത്തോട് ചെയ്തത് മുഴുവൻ പറഞ്ഞാൽ നരേന്ദ്ര മോദിക്ക് 91 അല്ല ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും എന്നും പ്രിയങ്ക പറയുന്നു.

നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്, ഇന്ദിര ജി …അവർ ഈ രാജ്യത്തിന് വേണ്ടി വെടിയുണ്ടകൾ ഏറ്റി മരിച്ചു.ഞാൻ രാജീവ് ഗാന്ധിയെ കണ്ടു, അതിനായി അദ്ദേഹം തന്റെ ജീവൻ ബലിയർപ്പിച്ചു. പിവി നരസിംഹ റാവുവും മൻമോഹൻ സിങ്ങും ഈ രാജ്യത്തിനായി കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്, പ്രിയങ്ക പറഞ്ഞു.പക്ഷേ, ഇതുപോലത്തേ ഒരു പ്രധാനമന്ത്രിയേ ഞാൻ ആദ്യമായാണ്‌ കാണുന്നത്. ഈ നരേന്ദ്ര മോദി നിങ്ങളുടെ മുന്നിൽ വന്ന് താൻ അധിക്ഷേപിക്കപ്പെടുന്നുവെന്ന് കരയുന്നു. നിങ്ങളുടെ സങ്കടം കേൾക്കുന്നതിനു പകരം അദ്ദേഹം ഇവിടെ വന്ന് അദ്ദേഹം നേരിടുന്ന വിമർശനങ്ങൾ പറയുന്നു. വിലപിക്കുന്നു.മോദിയുടെ ഓഫീസ് ജനങ്ങളുടെ പ്രശ്നങ്ങളുടെ പട്ടികയല്ല തയ്യാറാക്കുന്നത്. വിമർശിക്കുന്നവരുടെ പട്ടിക തയ്യാറാക്കുകയാണ്‌.

ധൈര്യമായിരിക്കൂ, മോദിജി. എന്റെ സഹോദരൻ രാഹുൽ ഗാന്ധിയിൽ നിന്ന് പഠിക്കുക. അധിക്ഷേപം മാത്രമല്ല, ഈ രാജ്യത്തിന് വേണ്ടി യും സത്യത്തിനായും നിലകൊള്ളും എന്ന് രാഹുൽ പറയുന്നു. നിങ്ങൾ ബുള്ളറ്റുകൊണ്ട് വെടി വയ്ച്ചാലും, കത്തി കൊണ്ട് കുത്തിയാലും, പരിഹസിച്ചാലും അവൻ നിലകൊള്ളുന്ന രീതി കണ്ടുപഠിക്കുക എന്നും പ്രിയങ്ക പറഞ്ഞു..മോദിജിപേടിക്കേണ്ട, ഇതാണ് പൊതുജീവിതം, ഇത്തരം കാര്യങ്ങൾ സഹിക്കണം. ഒരാൾക്ക് ധൈര്യമുണ്ടായി മുന്നോട്ട് പോകേണ്ടതുണ്ട് എന്നും പ്രിയങ്ക പറഞ്ഞു.നരേന്ദ്ര മോദി ഒരു കാര്യം കൂടി പഠിച്ചാൽ അത് നന്നായിരിക്കും: ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക എന്നും പ്രിയങ്ക പറഞ്ഞു