കണ്ണൂരിൽ വാവാഹ വിരുന്നിനിടെ പടക്കം പൊട്ടിച്ചു, തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു

കണ്ണൂര്‍. വിവാഹ സത്കാരം നടത്തുന്നതിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് കുത്തേറ്റു. കണ്ണൂരിലെ തയ്യിലില്‍ ഓഡിറ്റോറിയത്തിലാണ് സംഭവം. കല്യണത്തിന് പങ്കെടുക്കാന്‍ എത്തിയ 50 ഓളം പേര്‍ക്ക് തേനിച്ചയുടെ ആക്രമണത്തില്‍ കുത്തേറ്റു.

കണ്ണൂരിലെ തയ്യിലില്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിലാണ് തേനീച്ചകള്‍ കൂട്ടത്തോടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ ആക്രമിച്ചത്. വധു വരന്മാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിച്ചിരുന്നു. അപ്പോള്‍ തേനീച്ചകള്‍ ഇളകി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ കുത്തുകയായിരുന്നു.