ജാമ്യം അനുവദിച്ചാൽ റോബിൻ വിവാഹം കഴിക്കുന്നതിനുള്ള അനുമതി പോലെയാകുമെന്ന് ഹൈക്കോടതി

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ഫാ റോബിൻ വടക്കുംച്ചേരിയുടെ പീഡന പരമ്പര. പള്ളി മേടയിൽ വെച്ചാണ് റോബിൻ‌ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. റോബിന് ഇടക്കാലജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നൽകുന്നതുപോലെയാകുമെന്ന് ഹൈക്കോടതി. അതിനാൽ ഈ വിഷയത്തിൽ ഒരു അഭിപ്രായവും രേഖപ്പെടുത്താതെ അകന്നുനിൽക്കുകയാണെന്ന് സുപ്രീംകോടതി വിധി എടുത്തുപറഞ്ഞു കോടതി വ്യക്തമാക്കി. കീഴ്‌കോടതി വിധിക്കെതിരായപ്പീലിൽ ശരിയായ തീരുമാനം എടുക്കുന്നതിനായാണിതെന്നും ഉത്തരവിൽ പറയുന്നു.

വിചാരണ വേളയിൽ കോടതിയിലും പെൺകുട്ടി വൈദീകനേ രക്ഷിക്കാൻ ആയിരുന്നു മൊഴി നല്കിയത്. ശാരീരിക ബന്ധം നടത്തുമ്പോൾ തനിക്ക് 17 വയസ് കഴിഞ്ഞിരുന്നു എന്നും സമ്മതത്തോടെ ആയിരുന്നു ബന്ധം എന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായം തികഞ്ഞിട്ടില്ലായിരുന്നു എന്ന് കോടതി കണ്ടെത്തി. വൈദീകനേ വിവിധ വകുപ്പുകൾ പ്രകാരം 15 കൊല്ലത്തോളം ശിക്ഷിച്ച് ഇപ്പോൾ ജയിലിൽ കഴിയുകയാണ്‌.

എന്നാൽ പിതാവിന്റെ പേര് പറയാൻ റോബിൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു. പിന്നീട് പിതാവ് ഇത് ഏറ്റെടുത്തെങ്കിലും റോബിൻ വടക്കുംചേരിയുടെ പദ്ധതികൾ പിന്നീട് പാളി. ഇതിനിടെ പത്ത് ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പ് ആക്കാനും ഇയാൾ ശ്രമിച്ചു. സംഭവം പുറം ലോകം അറിഞ്ഞതോടെ കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപപ്പിച്ച് വിദേശത്ത് കടക്കാനും പദ്ധതിയിട്ടു.മിഷൻ പ്രവർത്തനങ്ങളുടെ പേരിൽ കാനഡയിലേക്ക് കടക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് കേസുമായി ബന്ധപ്പെട്ട് റോബിൻ വടക്കുംചേരി പിടിയിൽ ആവുന്നത്. പിന്നീട് രക്ഷപ്പെടാൻ പല തന്ത്രങ്ങൾ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ ഡിഎൻഎ പരിശോധനയ്ക്കിടെ മറ്റൊരാളുടെ രക്തം കൊടുക്കാൻ ശ്രമം നടത്തി. എന്നാൽ അതും പൊളിഞ്ഞു. ഒടുവിൽ കുട്ടിയുടെ പിതാവ് റോബിൻ തന്നെയെന്ന് വ്യക്തമായി. ഡിഎൻഎ പരിശോധനയിൽ പതൃത്വം റോബിന്റേത് തന്നെയാണെന്ന് തെളിഞ്ഞു.

കത്തോലിക്കാ സഭയിൽ ഉന്നതരായ ബിഷപ്പുമാർക്ക് വളരെ വേണ്ടപ്പെട്ടവനായിരുന്നു റോബിൻ വടക്കുംചേരി. ദൈവവചനം പ്രസംഗിക്കുന്നതിൽ അഗ്രഗണ്യൻ, ഇതിനൊപ്പം രാഷ്ട്രീയവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വ്യക്തമായ അറിവുണ്ടായിരുന്ന വ്യക്തി. രൂപത മുൻ കോർപ്പറേറ്റ് മാനേജരായിരുന്ന റോബിൻ വടക്കുംചേരി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അത്തരത്തിലൊരു പ്രമുഖനെയാണ് സഭ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കുന്നത്.