അര്‍ഹതയില്ലാത്തവര്‍ പ്രളയസഹായം കൈപ്പറ്റരുത്, ചിലര്‍ക്ക് പണത്തിനോട് ഭയങ്കര ആര്‍ത്തിയാണ്’: ജി. സുധാകരന്‍

മഴക്കെടുതിയിലെ ധനസഹായം ലക്ഷ്യം വച്ച് ദുരിതാശ്വാസ ക്യാമ്പില്‍ കയറി കൂടുന്നവര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി ജി.സുധാകരന്‍. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ ദുരിതാശ്വാസത്തിനു അര്‍ഹരല്ലാത്തവര്‍ ഉണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു. ഇങ്ങനെയുള്ളവരെ കണ്ടെത്തി ഒഴിവാക്കുമെന്നും ചിലര്‍ക്ക് പണത്തിനോട് അടങ്ങാത്ത ആര്‍ത്തിയാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ജി. സുധാകരന്‍ ആലപ്പുഴയില്‍ ക്യാമ്പ് ചയ്താണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ദിവസവും അദ്ദേഹം ഇവിടുത്തെ ക്യാമ്ബുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.

‘നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു നിലവാരം നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കുമില്ല. അര്‍ഹത ഉള്ളവര്‍ക്ക് അത് അംഗീകരിച്ച് കൊടുക്കാന്‍ എല്ലാവരും തയാറാക്കുകയും, അര്‍ഹത ഇല്ലാത്തവര്‍ സഹായത്തിന് കൈനീട്ടാതെ ഇരിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം നമ്മുക്ക് ഉണ്ടായിരുന്നു. അത് നഷപെട്ടുപോയി. കുറച്ച് കാലങ്ങളായി. അതാണ് ഇപ്പോള്‍ കാണുന്നത്.

പൈസ എന്ന് പറഞ്ഞാല്‍ അങ്ങ് ആര്‍ത്തിയാണ്. ഭയങ്കര ആര്‍ത്തിയാണ്. കഴിഞ്ഞ പ്രളയത്തില്‍ മുതുകുളം എന്ന് പറയുന്ന സ്ഥലത്ത് വെള്ളമൊന്നും കയറിയില്ല. പക്ഷെ അവര്‍ പ്രളയസഹായം കൈപറ്റി.’