ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും; രാജ്യം അതീവ ജാഗ്രതയില്‍

ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി. ഇതേത്തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയില്‍. പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ നിലവില്‍ രോഗികളില്‍ ആരിലും മരണ സാധ്യതയില്ലെന്നും ജാഗ്രത കൈവിടരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്.

ഇവരില്‍ മൂന്നുപേര്‍ ബാംഗ്ലൂരിലേക്കും രണ്ടുപേര്‍ ഹൈദരാബാദിലേക്കും ഒരാള്‍ പൂനെയിലേക്കുമാണ് എത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അതിതീവ്ര വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്നെത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് ഫലം പുറത്തുവരുന്നത്. ജാഗ്രതയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഇനി യൂറോപ്യന്‍ രാജ്യങ്ങളിലുള്ള യാത്രക്കാരുടെ വരവ് നിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗം ചേരുമെന്നും വിവരമുണ്ട്.