പ്രണയം ,വിവാഹം ഒടുവിൽ 15-ാം ദിവസം ജീവിതം അവസാനിപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍.കാട്ടാക്കട സ്വദേശി വിപിനാണ് അറസ്റ്റിലായത്. സംഭവം നടന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാളിലായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. സോനയുടെ മരണത്തിന് കാരണം വിപിന്റെ മാനസിക, ശാരീരിക പീഡനമാണെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.2023 ജൂലൈ രണ്ടിനായിരുന്നു പന്നിയോട് സ്വദേശിയായ സോന ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയത്

ഈ സമയം ഭര്‍ത്താവ് വിപിനും മുറിയില്‍ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നെങ്കിലും, വിപനെ അറസ്റ്റ് ചെയ്തിരുന്നില്ല. മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. വിപിന്റെ മാതാവും മകളുടെ മരണത്തിന് ഉത്തരവാദിയെന്നാണ് സോനയുടെ മാതാപിതാക്കളുടെ ആരോപണം.സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം , ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് വിപിനെതിരെ ചുമത്തിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.പതിനഞ്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സോനയുടെയും വിപിന്റെയും വിവാഹം. ഇരുവരും രണ്ട് സുദായക്കാരാണ്. പെൺകുട്ടി എസ്സി, ഭർത്താവ് നാടർ സമുദായവുമാണ്. വിവാഹത്തിന് മുന്നേ ഇവർ പ്രണയത്തിൽ ആയിരുന്നു. തുടർന്ന് വീട്ടുകാർ വിവാഹം കഴിപ്പിക്കുകയായിരുന്നു. കാട്ടാക്കടയിലെ ഒരു ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന.

സംഭവ ദിവസം രാത്രിയോടെ കിടപ്പ് മുറിയിൽ ആണ് സോന ആത്മഹത്യ ചെയ്തത്. മരിച്ച മുറിയിൽ ഭർത്താവ് വിപിൻ ഉണ്ടായിരുന്നു. വിപിൻ ഉറക്കത്തിൽ ആയിരുന്നു എന്നാണ് പറയുന്നത്. രാത്രി 11 ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണ് കാണുന്നതെന്ന് ഭർത്താവും ബന്ധുക്കളും പറയുന്നു. 12 മണിയോടെ സോന മരിച്ചതായി ഭർത്താവ് ഭാര്യാമാതാവിനെ അറിക്കുന്നു. ഇതിന് ശേഷം കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കൊളെജിലും എത്തിച്ചു.

വിപിനും അനുജൻ ഷിബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നു സോനയുടെ ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസം ഭർത്താവിനൊപ്പം വീട്ടിലെത്തിയ സോന സന്തോഷവതിയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പിന്നാലെയാണ് എട്ട് മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയിലായത്.