സിഎഎ മുസ്ലീം വിരുദ്ധമല്ല, കാലങ്ങൾക്ക് മുന്നേ നൽകിയ ഉറപ്പെന്ന് ഗവർണർ

ന്യൂഡല്‍ഹി. സിഎഎ കാലങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഉറപ്പ്. മുസ്ലീം വിരുദ്ധമല്ല നിയമം എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതേസമയം തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമുള്ളതാണെന്നും തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്‍മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നും പിണറായി വിജയന്‍ പറഞ്ഞു.