സംസ്ഥാനത്ത് ഇന്നും വ്യാപക മഴ

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. എട്ട് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട്. ആലപ്പുഴ മുതൽ തൃശ്ശൂർ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ആന്ധ്രയിലെ റായൽ സീമയ്ക്ക് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം ഫലമായാണ് കേരളത്തിലും മഴ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കൂടിയ മഴ കിട്ടാനും സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി കാലവർഷത്തിന് മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും. ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

റായൽസീമക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനത്താൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാ​ഗം അറിയിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.