ആണായി മാറിയെങ്കിലും ഗര്‍ഭം ധരിക്കാന്‍ പറ്റുമായിരുന്നു എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നത് ആ കാരണം കൊണ്ട്.; ഇഷാന്‍

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായിരുന്നു. സ്വന്തം കുഞ്ഞിനെ താലോലിക്കുന്നതാണ് ഇന്ന് തിരുവനന്തപുരം കിള്ളിപ്പാലത്തെ വീട്ടിലിരുന്ന് അവര്‍ സ്വപ്നം കാണുന്നത്. ആ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നല്‍കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഈ ദമ്ബതികള്‍.

വൈദ്യശാസ്ത്രത്തിന്റെയും ഈശ്വരന്റെയും പിന്തുണയുണ്ടെങ്കില്‍ ആ സ്വപ്നം അധികം വൈകാതെ സാക്ഷാത്കരിക്കും.ഇപ്പോഴിതാ ആണായി മാറിയിട്ടും തനിക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്നും എന്നാല്‍ അങ്ങനെ ചെയ്യാതിരിക്കാനുള്ള കാരണവും ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്‍.

‘ഈ ലോകം മാറി ചിന്തിക്കുന്നിടത്താണ് ഞങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയുന്നത്. എനിക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത മുമ്ബുണ്ടായിരുന്നു. എന്നാല്‍ ആണായി മാറിയിട്ടും ഞാന്‍ അതിന് തുനിഞ്ഞാല്‍ സമൂഹത്തിന് ഞങ്ങളോടുള്ള അവഗണന പിന്നെയും കൂടുകയേയുള്ളു. എന്നെ ശിഖണ്ഡിയെന്നും ഇവളെ ഹിജഡ എന്നും വിളിക്കുന്ന സമൂഹത്തിനിടയില്‍ ഞാനത് എങ്ങനെയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവര്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും രംഗത്തിറങ്ങും’-ഇഷാന്‍ പറഞ്ഞു.

ഞങ്ങളും മനുഷ്യരാണ് നിങ്ങളെപ്പോലെ ഈ ഭൂമിയില്‍ പിറന്നവര്‍ എന്നുമാത്രമാണ് ഈ ദമ്ബതികള്‍ തങ്ങളെ പരിഹസിക്കുന്നവരോട് പറയാനുള്ളത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായെന്നും ഭര്‍ത്താവ് എന്ന നിലയില്‍ ഇഷാന്‍ എല്ലാ രീതിയിലുമുള്ള പിന്തുണ നല്‍കുന്നുണ്ടെന്നും സൂര്യ പറയുന്നു.

ശസ്ത്രക്രിയയ്ക്കും ഗര്‍ഭിണിയാകാനും മറ്റുമായി ഒരുപാട് കടമ്പകളാണ് ഇനിയും കടക്കാനുള്ളത്. അതിനുള്ള പ്രാര്‍ത്ഥനയും, സഹായവുമാണ് വേണ്ടത്. മുപ്പത്തിയഞ്ച് ലക്ഷത്തില്‍ അധികമാകും ഞങ്ങളുടെ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്ക്. അതിനായി ആരെങ്കിലും നമ്മളെ സഹായിക്കേണ്ടതുണ്ട്. ഞങ്ങളുടെ കൈയ്യില്‍ അത്രയും തുകയില്ല . അത് കണ്ടെത്തേണ്ടതുണ്ട്. കേരളത്തിലെ ഒരു ആശുപത്രിയില്‍ ആണ് ഞങ്ങള്‍ ചികിത്സ തേടിയത്. ‘

‘അമ്മയാകാന്‍ ഉള്ള തയ്യറെടുപ്പിനുള്ള ആദ്യ പടിയെന്നോണം ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിലാണ് ഞാനിപ്പോള്‍. മുലയൂട്ടുന്നതിനായി ആര്‍ട്ടിഫിഷ്യലായി മുലപ്പാല്‍ ഉണ്ടാകാനുള്ള ഹോര്‍മോണ്‍ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന ഘട്ടത്തിലാണിപ്പോള്‍. അതേസമയം തന്നെ ശരീരത്തിന് അതിന്റെതായ ബുദ്ധിമുട്ടുകള്‍ പലതാണ്. ഹൈ ഡോസിലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ എത്തുമ്പോള്‍ ഉണ്ടാകാവുന്ന ശാരീരിക മാറ്റം എനിക്കും ഉണ്ടായിട്ടുണ്ട്. അതാണിപ്പോള്‍ വല്ലാതെ വണ്ണം വയ്ക്കുന്നത്. ആളുകള്‍ എന്റെ വണ്ണവും, തെറ്റായ വാര്‍ത്തയും കാണുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയാണ് എന്ന് തെറ്റിദ്ധരിക്കുന്നു’