മുഖം മറച്ച് രാത്രിയിൽ അയാൾ വരും, തടവറയിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് യസീദി പെൺകുട്ടി

യസീദി പെൺകുട്ടി അതും 19കാരി ഇപ്പോൾ ലോകത്തിനു മുന്നിൽ ഞടുക്കുന്ന സത്യങ്ങൾ പറയുകയാണ്‌, അവൾ ഇതെല്ലാം പറയാൻ ബാഗ്ദാദിയുടെ മരണം വരെ കാത്തിരിക്കേണ്ടിവന്നു. ഐ.എസ്.തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി  കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബാഗ്ദാദിയുടെ ലൈംഗിക അടിമയായിരുന്ന താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്ന് പറയുന്നത്. അവസാന കാലത്ത് ബാഗ്ദാദി ഏറെ ഭയന്നാണ് കഴിഞ്ഞിരുന്നതെന്നും സുരക്ഷയുടെ കാര്യത്തില്‍ ആകുലനായിരുന്നുവെന്നും പെണ്‍കുട്ടി അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി.

2017 ല്‍ അതി സാഹസികമായാണ് ഇദ്‌ലിബിലേക്ക് ബാഗ്ദാദി കുടുംബത്തോടൊപ്പം തന്നെ കടത്തിക്കൊണ്ട് വന്നത്. അന്ന് വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു ബാഗ്ദാദിയുടെ ഭയം. ഇതേത്തുടര്‍ന്ന് തന്നെ ബന്ധുവീട്ടില്‍ നിര്‍ത്തിയതായും അവിടേക്ക് പലദിവസങ്ങളിലും രാത്രി ബാഗ്ദാദി എത്തിയിരുന്നതായും പെണ്‍കുട്ടി പറയുന്നു.

അമേരിക്ക മെയ് മാസം നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വെറും 17 വയസ് മാത്രമാണ് പ്രായം. രാത്രിയില്‍ മുഖം മറച്ച് എത്തിയിരുന്ന ബാഗ്ദാദി വലിയ ഷൂവാണ് ധരിച്ചിരുന്നത്. എപ്പോഴും അഞ്ച് സുരക്ഷാ ഭടന്‍മാര്‍ ഒപ്പമുണ്ടാകുമായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. 2018 അവസാനത്തിന് ശേഷം പെണ്‍കുട്ടിയെ ബാഗ്ദാദി കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ബാഗ്ദാദി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല, അതേ സമയം എല്ലായിപ്പോഴും സ്ഫോടക വസ്തുക്കള്‍ ചേര്‍ത്തു കെട്ടിയ ഒരു ബെല്‍റ്റ് സൂക്ഷിച്ചിരുന്നു. ഉറങ്ങുമ്പോള്‍ പോലും ഈ ബെല്‍റ്റ് അടുത്ത് ഊരി വയ്ക്കുമായിരുന്നു. പ്രമേഹമുള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളും ബാഗ്ദാദിക്കുണ്ടായിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. പലപ്പോഴും ഇന്‍സുലില്‍ ഉപയോഗിച്ചിരുന്നു.

2017ല്‍ പതിനേഴ് വയസ് പ്രായമുള്ളപ്പോള്‍ ബാഗ്ദാദി തന്നെയും കൂട്ടി സംഘത്തോടൊപ്പം താവളം മാറുവാന്‍ ശ്രമിച്ച സംഭവവും ഭീതിയോടെ പെണ്‍കുട്ടിയോര്‍ക്കുന്നുണ്ട്. മൂന്ന് വാഹനങ്ങളുടെ അകമ്പടിയില്‍ അന്ന് ചെയ്ത യാത്രയ്ക്കിടെ ഭീതിയുണര്‍ത്തുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആ യാത്രയ്ക്ക് ശേഷം ബാഗ്ദാദിയുടെ അമ്മാവന്റെ താവളത്തിലാണ് നാല് മാസത്തോളം പെണ്‍കുട്ടിയെ പാര്‍പ്പിച്ചത്. ഇവിടെ വച്ച് നിരന്തരം പീഡനത്തിനിരയാക്കി. 2018ലാണ് യസീദി പെണ്‍കുട്ടിയെ ബാഗ്ദാദി മറ്റൊരാള്‍ക്ക് കൈമാറി. ഇതിനു ശേഷം ബാഗ്ദാദിയുടെ പേരില്‍ ഒരു ആഭരണം തനിക്ക് ലഭിച്ചുവെന്നും അതല്ലാതെ പിന്നീട് ബാഗ്ദാദിയെ കുറിച്ച് വിവരമൊന്നും അറിയില്ലായിരുന്നുവെന്നും യസീദി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.