ഒരുപാട് സന്തോഷങ്ങള്‍ സംഭവിച്ച ഇടമാണ് ഇതെന്ന് ജീവയും അപര്‍ണയും

മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപര്‍ണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങള്‍ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ജീവയും അപര്‍ണയും. ഇപ്പോള്‍ താരങ്ങള്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തങ്ങളുടെ വീട്ടുവിശേഷങ്ങളാണ് ഇരുവരും പങ്കുവെയ്ക്കുന്നത്. .

ഞാനേറ്റവും കൂടുതല്‍ സന്തോഷമായിരിക്കാനുള്ള ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് വീട്.- ജീവ പറഞ്ഞു. സന്തോഷവും സമാധാനവും നിറഞ്ഞ പെര്‍മന്റ് ഐഡന്റിയെന്നായിരുന്നു അപര്‍ണ വീടിനെക്കുറിച്ച് പറഞ്ഞത്. ശിട്ടുമണിയുടെ ഹോം ടൂര്‍ എന്ന് പറഞ്ഞായിരുന്നു ജീവ സംസാരം ആരംഭിച്ചത് 3 ബെഡ്‌റൂമുള്ള ഫ്‌ളാറ്റിലെ സൗകര്യങ്ങളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. കുറെ റിക്വസ്റ്റുകളുണ്ടായിരുന്നു ഹോം ടൂര്‍ ചെയ്യാന്‍ പറഞ്ഞ്. വീട്ടില്‍ ഇഷ്ടം പോലെ ചെടികളുണ്ട്, എനിക്ക് ചെടികള്‍ ഭയങ്കര ഇഷ്ടമാണ്.-ജീവ പറഞ്ഞു.

ഷൂറാക്കും ഡൈനിംഗ് ടേബിളുമെല്ലാം വാങ്ങിച്ചതിനെക്കുറിച്ച് ഇരുവരും വിവരിച്ചിരുന്നു. ആരാധകര്‍ സമ്മാനിച്ച സമ്മാനങ്ങളും ഇവര്‍ ഭദ്രമായി സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഒരു വര്‍ഷമായി ഈ വീട്ടിലേക്ക് മാറിയിട്ട്. ഒരുപാട് സന്തോഷങ്ങള്‍ സംഭവിച്ച വീടാണ്. ഇവിടെ വെച്ചാണ് യൂട്യൂബ് ചാനല്‍ പിറവിയെടുത്തത്. ഈ വീഡിയോ കണ്ടുകഴിഞ്ഞാല്‍ പേരന്‍സ് വീഡിയോയില്‍ വരാത്തതെന്താണെന്നായിരിക്കും നിങ്ങളുടെ ചോദ്യം. അവരൊക്കെ പ്രായമായവരാണ്, അവര്‍ വരുമോയെന്നൊന്നും അറിയില്ല. അവരോട് അതേക്കുറിച്ച് ചോദിച്ചിട്ടില്ലെന്നായിരുന്നു ജീവയും അപര്‍ണയും പറഞ്ഞത്.