മനസ്സിന് കുഷ്ടം ബാധിച്ച മലയാളികൾക്ക് മാത്രമാണ് ഇതൊക്കെ കാണുമ്പോൾ കുഴപ്പം- ജോമോൾ ജോസഫ്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിലൂടെ ലഭിച്ച ബ്ലോക്കിൽ നിന്നും പഠിച്ച പാഠങ്ങളെക്കുറിച്ച് തുറന്നെഴുതി മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ്. കഷ്ടപ്പെട്ട് photoshoot നടത്തി എടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഈ ഫേസ്ബുക്കിൽ ഇട്ട് തെറി കേട്ടുകൊണ്ടിരുന്ന ഞാൻ ആണ്, ആ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് മൂന്നാഴ്ച കൊണ്ട് ആറ് ലക്ഷത്തിൽ പരം രൂപ നേടിയത്!!
അതുകൊണ്ട് ഫേസ്ബുക്കിൽ നാട്ടുകാരെ ഉദ്ദരിക്കുന്ന പരിപാടി ഞാൻ അങ്ങ് നിർത്തിയെന്നാണ് ജോമോൾ പറയുന്നത്

കുറിപ്പിങ്ങനെ,

തിന്നുന്ന ചോറിനോട് നന്ദി കാണിക്കേടോ facebook മുതലാളീ.. Jomol Joseph സോഷ്യൽ മീഡിയയിൽ വേണ്ട എന്ന് ചിലർ തീരുമാനിച്ചാൽ ഈ ഞാൻ അങ്ങ് ഇല്ലാതായി പോകില്ല..കഴിഞ്ഞ ഒരു മാസക്കാലമായി എന്റെ ഈ facebook id ബ്ലോക്കിൽ ആയിരുന്നു. കാരണം എന്തെന്ന് അറിയുമോ?എന്റെ ലാസ്റ്റ് പോസ്റ്റിൽ ഇട്ട വിഡിയോയിൽ സുഹൃത്തായ മൊട്ട (Shijin Royit) “blur videoയിലെ blur ഒഴിവാക്കാനുള്ള app ഉണ്ട് കയ്യിൽ, ഞാൻ വിഡിയോ download ചെയ്ത് blur മാറ്റി public ആക്കും” എന്നൊരു കമന്റ് ഇട്ടു. “Video download ചെയ്ത് blur മാറ്റി കണ്ടോ, leak ചെയ്‌താൽ മോട്ടേടെ തല ഞാൻ ഇടിച്ചു പൊട്ടിക്കും കെട്ടോ ” എന്ന് ഞാൻ എന്റെ സുഹൃത്തായ മൊട്ടക്ക് ഞാൻ സർക്കാസം റിപ്ലൈയും ഇട്ടു.മൊട്ടയുടെ കൂട്ടുകാരൊക്കെ മൊട്ടയെ മൊട്ട എന്നാണ് വിളിക്കുന്നത്. കമന്റ് ഇട്ട മൊട്ടക്കോ reply പറഞ്ഞ എനിക്കോ യാതൊരു വിഷയവും ഇല്ല. എന്നാൽ ഏതോ ഒരു മാന്യ ദേഹത്തിന് ഞാൻ കൊടുത്ത മറുപടി ത്രെറ്റ് ആയി തോന്നുകയും, ആ മാന്യ ദേഹം ഫേസ്ബുക്ക് team ന് ഞാൻ മൊട്ടക്ക് “life threat” നടത്തി എന്ന് report ചെയ്യുകയും ചെയ്തു.

Report കണ്ട പാടെ, ആ മാന്യദേഹത്തിന്റെ അമേരിക്കൻ പാവാട കഴുകുന്ന facebook back end team അംഗം എനിക്ക് ഒരു മാസം block വിധിച്ചു. എന്നോടോ മൊട്ടയോടോ വിശദീകരണം ചോദിക്കുകയോ, ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാനുള്ള അവസരം പോലും തരാതെയാണ് ഫേസ്ബുക് ഈ ഉമ്മാക്കിത്തരം അമേരിക്കൻ അമ്മായിക്ക് ഓർഗാസം കിട്ടാൻ വേണ്ടി ചെയ്തു കൊടുത്തത്.

സാധാരണ ഗതിയിൽ facebook community standard violation ഉണ്ടായാൽ നമുക്ക് നമ്മുടെ ഭാഗം പറയാനും അപ്പീൽ കൊടുക്കാനും, facebook എടുത്ത നടപടി review ചെയ്യാനും അവസരം ഉണ്ടാകും. എന്നാൽ എനിക്ക് അത് ഉണ്ടായില്ല കഴിഞ്ഞ മാസം ഇതുപോലെ 24 മണിക്കൂറും, മൂന്ന് ദിവസവും, 7 ദിവസവും ആയി മൂന്ന് തവണ ആണ് facebook എനിക്ക് block തന്നത്. എന്നാൽ ആ block എല്ലാം എന്റെ review ഉം അപ്പീലും പരിഗണിച്ചുകൊണ്ട്, നടപടി തെറ്റെന്നു ബോധ്യം വന്ന facebook back end team പിൻവലിച്ചിരുന്നു. അത് കൊണ്ട് തന്നെയാണ് ഇത്തവണ review വിനും അപ്പീലിനും അവസരം തരാത്ത രീതിയിൽ അമേരിക്കൻ അമ്മായിയുടെ പാവാട താങ്ങി എനിക്കിട്ട് പണി തന്നത്..
ഇനി എന്നെ കുറിച്ച് കുറച്ച് തള്ള് ആകാം..

എനിക്ക് നേരിടുന്ന എന്ത് നെഗറ്റീവ് ആയ സാഹചര്യങ്ങളെയും പോസിറ്റീവ് ആയി കാണുന്ന ആളാണ്‌ ഞാൻ. Facebook ഈ ഒരു മാസം എനിക്ക് block തന്നപ്പോൾ ഞാൻ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി.1. Twitter : ഇതുവരെ twitter ഉപയോഗിച്ചിട്ടില്ലാത്ത ഞാൻ ട്വിറ്ററിൽ account open ചെയ്യുകയും അവിടെ 30k followers നെ നേടുകയും ചെയ്തു.2. Instagram : insta account ഉണ്ടാക്കിയ ശേഷം അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്ന ഞാൻ, ഇൻസ്റ്റയിൽ active ആകുകയും, കഴിഞ്ഞ ഒരു മാസം കൊണ്ട് 50k followers നെ നേടുകയും ചെയ്തു. അത് കൂടാതെ insta വഴി വന്ന സൗഹൃദങ്ങൾ രണ്ട് സിനിമകളിലേ ടൈറ്റിൽ റോളുകളിലേക്കും എന്നെ കൊണ്ടുചെന്നെത്തിച്ചു. 3. Tango : live streaming app ആയ ടാങ്കോയുടെ സാധ്യതകൾ മനസ്സിലാക്കിയ ഞാൻ, ടാങ്കോ യിൽ account create ചെയ്യുകയും, weekends ഇൽ മാത്രം (friday, saturday, sunday) അവിടെ ദിവസം മൂന്ന് മണിക്കൂർ വീതം ചിലവഴിച്ചുകൊണ്ട് കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് നേടിയത് 3200 ഇൽ പരം ഡോളറുകൾ ആണ്. അതായത് 2,56,000 രൂപ.. ഫേസ്ബുക്കിൽ ഇത്രയും കാലം live വന്ന്‌ ആളുകൾക്ക് തെറി വിളിക്കാൻ അവസരം കൊടുത്ത ഞാൻ എന്റെ tango live വഴി നേടിയത് രണ്ടരലക്ഷം രൂപ!!
4. Uncensored Contents platforms : ഫോട്ടോഷൂട്ട്‌ നടത്തി നമ്മുടെ നാട്ടിൽ നിന്നും സോഷ്യൽ മീഡിയയിൽ ഫോട്ടോസും വിഡിയോസും upload ചെയ്യുമ്പോൾ അതിൽ പലതും സോഷ്യൽ മീഡിയ community standards ന് എതിരാണ് പോലും. എന്നാൽ അതെ ഫോട്ടോസും വിഡിയോസും വിദേശത്തുള്ള പ്രൊഫൈലുകളിൽ നിന്നും upload ചെയ്യുമ്പോൾ ഇതേ social media community satndards ന് യാതൊരു വയലേഷനും സംഭവിക്കുന്നില്ല. അതായത് നമ്മുടെ നാട്ടിലുള്ള മനസ്സിന് കുഷ്ടം ബാധിച്ച ചിലർക്ക് മാത്രമാണ് ഇതൊക്കെ കാണുമ്പോൾ കുഴപ്പം. അല്ലാതെ ഇതൊന്നും സോഷ്യൽ. മീഡിയ community standards ന്റെ കുഴപ്പമല്ല എന്ന് മനസ്സിലാക്കിയ ഞാൻ എന്റെതായി രണ്ട് uncensored content platforms (join my app & crearn) launch ചെയ്യുകയും, കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് അവിടെ നിന്നും 6 ലക്ഷത്തിൽ പരം രൂപ സാമ്പാദിക്കുകയും ചെയ്തു. കഷ്ടപ്പെട്ട് photoshoot നടത്തി എടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഈ ഫേസ്ബുക്കിൽ ഇട്ട് തെറി കേട്ടുകൊണ്ടിരുന്ന ഞാൻ ആണ്, ആ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് മൂന്നാഴ്ച കൊണ്ട് ആറ് ലക്ഷത്തിൽ പരം രൂപ നേടിയത്!!
അതുകൊണ്ട് ഫേസ്ബുക്കിൽ നാട്ടുകാരെ ഉദ്ദരിക്കുന്ന പരിപാടി ഞാൻ അങ്ങ് നിർത്തി. കാരണം

1. വെറുപ്പിന്റെ വിദ്വേഷത്തിന്റെ ചുരുളി ലോകം ആളണ് facebook ഇൽ അഴിഞ്ഞാടുന്ന ഭൂരിഭാഗം പ്രൊഫൈലുകളും എന്ന സത്യം ഞാൻ തിരിച്ചറിയുന്നു.2. ഓരോ മനുഷ്യരുടെയും ചെറിയ ചെറിയ കഴിവുകളെ പോലും പ്രോത്സാഹിപ്പിക്കുന്ന, ആ കഴിവുകളെ അംഗീകരിക്കുന്ന, support ചെയ്യുന്ന, മനുഷ്യരെ മനുഷ്യരായി കണ്ട് സ്നേഹിക്കുന്ന വലിയൊരു സമൂഹം ഈ നാട്ടിലുണ്ട്. അവരിൽ ബഹു ഭൂരിഭാഗവും Twitter, Insta, Tango, Mewe, Behans, Josh തുടങ്ങിയ മറ്റ് നിരവധി നല്ല പ്ലെറ്റുഫോമുകളിൽ ആണ് സജീവമായി ഇടപെടുന്നത്. Facebook എന്ന ചുരുളി ലോകത്തേക്ക് വരാൻ അവരാരും ആഗ്രഹിക്കുന്നില്ല.ഈ സമൂഹത്തിലെ നല്ലവരായ മനുഷ്യരോട്, ഭാവിയെ പ്രതീക്ഷയോടെ നോക്കി കാണുന്ന യുവ തലമുറയോട് എനിക്ക് ഒന്നേ പറയാനുള്ളൂ, facebook എന്നാ ഈ ചുരുളി ലോകത്ത് കിടന്നു നിങ്ങളുടെ വിലപ്പെട്ട സമയം വെറുതെ കളയാതെ, നിങ്ങൾ മറ്റ് പ്രോഗ്രസ്സീവ് ആയ പ്ലാറ്റ്ഫോകളിൽ ആ സമയം വിനിയോഗിച്ചാൽ, നിങ്ങൾക്ക് പണവും സാമ്പാദിക്കാം, നിങ്ങൾക്ക് അംഗീകാരവും നേടാം, നിങ്ങളെ തേടി അവസരങ്ങളും എത്തിച്ചേരും.Facebook മൊതലാളിയോട് പറയാനുള്ളത്..കഴിഞ്ഞ 5/6 വർഷമായി എന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം ഞാൻ നിങ്ങളുടെ പ്ലാറ്റ്ഫോമിൽ ചിലവഴിച്ചതു വഴി ഒരു രൂപ നിങ്ങൾ എനിക്ക് തന്നിട്ടില്ല, എന്നാൽ നീയൊക്കെ എന്നെ വെച്ച് നേടിയത് ലക്ഷക്കണക്കിന് രൂപയാണ്. എന്നിട്ടും നിനക്കൊക്കെ തോന്നുന്ന നടപടി എന്റെ പേരിൽ എടുക്കാനും എന്നെ അപമാനിക്കാനും ഒരു ഉളുപ്പും തോന്നിയില്ല. തിന്നുന്ന ചോറിനോട് നന്ദി കാണിക്കേടോ facebook മൊതലാളീ..
ഇനി ഞാൻ ഫേസ്ബുക്കിൽ തുടരുമോ?

ഞാൻ ഈ ലോകത്തിൽ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനായി, ഈ ചുരുളി ലോകത്ത് ഞാൻ ഇനിയും കാണും, facebook മുതലാളിയെ നന്നാക്കാനായിരിക്കില്ല എന്ന് മാത്രം..Facebook ലേ ചുരുളികൾ എന്നെ വെടിയെന്നും വേശ്യയെന്നും വിളിച്ചപമാനിച്ചപ്പോൾ, മറ്റ് സോഷ്യൽ മീഡിയകളിലെ ആളുകൾ എന്നെ ചേച്ചി എന്നും, സിസ് എന്നും മാഡം എന്നും വിളിച്ചുബഹുമാനിച്ചു. അവർ എന്റെ fan ആണ് എന്ന് അഭിമാനത്തോടെ പറയാൻ മത്സരിച്ചു. എന്റെ വാക്കുകളെ നിലപാടുകളെ സ്വീകരിച്ചതോടൊപ്പം മാന്യമായി വിമർശിച്ചുകൊണ്ടും എന്റെ സുഹൃത്തുക്കൾ ആയി. facebook ലേ ചുരുളികൾ എന്റെ ഫോട്ടോഷൂട്ടുളെ ആക്ഷേപിച്ചപ്പോൾ, പുതിയ പുതിയ തീമുകളും ആശയങ്ങളും ഷൂട്ടിനുള്ള costumes ഉം ഉം makeup കിറ്റും, ഒക്കെ മറ്റ് സോഷ്യൽ മീഡിയകളിലെ ആരാധകരും സുഹൃത്തുക്കളും എനിക്ക് സമ്മാനമായി തന്നു. Half frame ക്യാമറകളിൽ ഷൂട്ട്‌ ചെയ്തിരുന്ന ഞാൻ ഇന്ന് പത്തോളം ഫോട്ടോഗ്രാഫെഴ്‌സ് ന്റെ പാനൽ ഉണ്ടാക്കി, അവർക്കു ശമ്പളം കൊടുത്തു ജോലിചെയ്യുന്നു.
മറ്റ് സോഷ്യൽ മീഡിയകൾ വഴി എന്നോടൊപ്പം എന്റെ യമ്മീസും വളർന്നു.. അതോടൊപ്പം തന്നെ എനിക്ക് സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയും ഉണ്ടായി

Note 1: ഞാൻ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും 9 ലക്ഷത്തോളം രൂപ കഴിഞ്ഞ ഒരു മാസം കൊണ്ട് നേടിയപ്പോൾ 1,62,000 രൂപയാണ് GST ആയി ഞാൻ വഴി സർക്കാരിലേക്ക് കിട്ടിയത്. ആ തുക സർക്കാരിലേക്ക് പോയതിന്റെ ബാക്കിയാണ് എനിക്ക് എന്റെ അക്കൗണ്ടിൽ വന്ന 9 ലക്ഷം രൂപ. അതുകൊണ്ട് വെറുപ്പിന്റെ wholesale കച്ചവടക്കാർ incometax, tax എന്നൊന്നും പറഞ്ഞ് എന്നെ പേടിപ്പിക്കാൻ നോക്കണ്ട..
Note 2: എനിക്ക് ഈ അവസരങ്ങൾ ലഭിക്കാൻ കാരണമായ അമേരിക്കൻ അമ്മായിയോടും, അമ്മായിയുടെ പാവാട താങ്ങി facebook back end തൊഴിലാളിയോടും എനിക്ക് എന്നും നന്ദി ഉണ്ടായിരിക്കും. എന്റെ ഓരോ മിനിറ്റിനും പ്രതിഫലം നേടാൻ എന്നെ പ്രാപ്തരാക്കിയത് നിങ്ങൾ മാത്രമാണ്..

ഗുണപാഠം:നിങ്ങളുടെ ശത്രുക്കളോട്, നിങ്ങളെ നിരന്തരം വേവേട്ടയാടുന്നവരോട് നിങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുക. ശത്രുക്കളിലൂടെയും വേട്ടയാടലുകളിലൂടെയും മാത്രമാണ് നമുക്കു നമ്മളെ കണ്ടെത്താനും, നമ്മുടെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കാനും പ്രാപ്തി നേടാൻ കഴിയൂ.. So ഇന്ന് മുതൽ njaan എന്റെ ശത്രുക്കളെ ബഹുമാനിക്കും, അവരോട് നന്ദിയുള്ളവളും ആയിരിക്കും. എനിക്ക് ഓരോ രൂപ ലഭിക്കുമ്പോളും ഞാൻ എന്റെ ശത്രുക്കൾക്ക് നന്ദി പറഞ്ഞുകൊണ്ട് മാത്രമേ ഓരോ രൂപയും വിനിയോഗിക്കൂ..സ്നേഹം നന്ദി കടപ്പാട് എന്റെ ശത്രുക്കളോട് മാത്രം