ഉപാധികളൊന്നുമില്ലാത്ത സ്‌നേഹം, അങ്ങനെ ഒന്നുണ്ട്, ഞാന്‍ തിരിച്ചറിഞ്ഞതാണത്, മകന് ജന്മദിനാശംസകള്‍ നേര്‍ന്ന് ജ്യോത്സന

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സന. വിവാഹ ശേഷവും പിന്നണി ഗാന രംഗത്തും മറ്റുമായി ജ്യോത്സന സജീവമാണ്. 2010 ഡിസംബറില്‍ ആയിരുന്നു ജ്യോത്സനയുടെയും ഭര്‍ത്താവ് ശ്രീകാന്ത് സുരേന്ദ്രന്റെയും വിവാഹം നടന്നത്. 2015 ജൂലൈ ഒമ്പതിന് ഇവരുടെ ജീവിതത്തിലേക്ക് മകന്‍ കടന്നു വന്നത്. ശിവം എന്നാണ് കുട്ടിയുടെ പേര്. ഇപ്പോള്‍ മകന് ജന്മദിനാശംസകള്‍ നേര്‍ന്ന് ജ്യോത്സന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആവുന്നത്. അഞ്ച് വര്‍ഷം മുന്‍പ് ആശുപത്രിയില്‍ വെച്ച് മകനെ തന്റെ കൈകളില്‍ ലഭിക്കുന്നതു മുതലുളള യാത്രയാണ് ജ്യോത്സന പങ്കുവെച്ചിരിക്കുന്നത്.

ജ്യോത്സനയുടെ കുറിപ്പ്;

അഞ്ച് വര്‍ഷം മുന്‍പ് തൂവാലയില്‍ പൊതിഞ്ഞ് ഈ കുരുന്ന് ആശുപത്രിയില്‍ വെച്ച് എന്റെ കൈകളിലെത്തിയപ്പോള്‍ അത് മനോഹരമായൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. വയറ് നിറയുമ്പോള്‍ പല്ലില്ലാത്ത തൊണ്ണകാട്ടി ഒരു ചിരിയുണ്ട്. അവിടെ തുടങ്ങി അമ്മയ്ക്ക് എന്റെയൊപ്പം സ്‌കൂളില്‍ വരാനാകില്ലല്ലോ എന്ന വേവലാതിയോടെയുളള നോട്ടവും വാല്‍സല്യ പൂര്‍ണ്ണമായ തലോടലുകളും കടന്ന് എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും കുഞ്ഞുമനസ്സില്‍ തോന്നിയ പുതിയ സംശയം ചോദ്യമായി അമ്മ അമ്മ എന്ന് വിളിക്കുന്നത്. അങ്ങനെ പോകുന്നു അനുഭവങ്ങള്‍. ഒരുപാട് യുഗങ്ങള്‍ കഴിഞ്ഞ പോലെ തോന്നുന്നു.

ഉപാധികളൊന്നുമില്ലാത്ത സ്‌നേഹം. അങ്ങനെ ഒന്നുണ്ട്. ഇക്കാലം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞതാണത്. നമ്മുടെ കുഞ്ഞില്‍ നിന്നും നമുക്ക് ലഭിക്കുന്നത് (കൗമാര പ്രായത്തില്‍ മകന് അമ്മ പഴഞ്ചനാകും വരെ) ഹ ഹ. നിന്റെ ജന്മദിനത്തില്‍ എനിക്ക് നിന്നോട് പറയാനുളളത് ഇത്രേയേയുളളൂ. നീ വളരണം. വളര്‍ന്ന് സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞ ഒരു വ്യക്തിയാകണം. അതാണ് ഈ ലോകത്തിന് വേണ്ടത്. അച്ഛനും അമ്മയും നിന്റെ കൂടെതന്നെയുണ്ട്. ജ്യോത്സന കുറിച്ചു.

https://www.facebook.com/photo.php?fbid=10222744713824458&set=a.10215408746149851&type=3&theater