സനാതന ധര്‍മ വിവാദം, കോണ്‍ഗ്രസിന്റെ മൗനം ഹിന്ദുവിരുദ്ധതയുടെ ഉദാഹരണമാണെന്ന് കെ സുരേന്ദ്രന്‍

കോട്ടയം. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായെന്ന് കെ സുരേന്ദ്രന്‍. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ. ഇരു നേതാക്കളുടെയും പ്രസ്താവനയോട് കേളത്തിലെ കോണ്‍ഗ്രസ് നോതാക്കളും രാഗുല്‍ ഗാന്ധിയും മൗനം തുടരുകയാണ്.

ഇത് ഹിന്ദു വിരുദ്ധതയുടെ ഉദാഹരണമാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്‌നേഹത്തിന്റെ കടയല്ല വംശീയ ഉന്മൂലനത്തിന്റെ കടയാണ് കോണ്‍ഗ്രസ് തുറക്കുവാന്‍ ശ്രമിക്കുന്നത്. ഗണപതിയെ അവഹേളിച്ച സ്പീക്കര്‍ എഎന്‍ ഷംസീറും ഉദയനിധി സ്റ്റാലിനും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസുകാര്‍ മീശ നോവലില്‍ സ്ത്രീകളെ വിമര്‍ശിച്ചപ്പോള്‍ നോവലിസ്റ്റിനൊപ്പം നിന്നവരാണ് കോണ്‍ഗ്രസുകാര്‍. എല്ലാ കാലത്തും ഹിന്ദുവിരുദ്ധത പ്രകടിപ്പിക്കുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.